ആലുവ: മെട്രോ സ്‌റ്റേഷന് സമീപത്തുനിന്ന് മോഷ്ടാവ് കടത്തിയ ലോറി ഉടമ പിന്നാലെ പാഞ്ഞ് തിരിച്ചുപിടിച്ചു. ലോറി ഉ പേക്ഷിച്ച് കടന്ന മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10ഓടെയാണ് സംഭവം. മെട്രോ സ്‌റ്റേഷ ന് സമീപം താമസിക്കുന്ന ഞറളക്കാടന്‍ വീട്ടില്‍ ഫനീഫയുടെ ലോറിയാണ് മാറമ്പള്ളി അമ്പലത്തുംകാവ് ലക്ഷംവീട് കോളനിയില ്‍ കല്ലേത്തുപറമ്പില്‍ ശ്രീക്കുട്ടന്‍ (32) മോഷ്ടിച്ചത്.
ലോറി സ്റ്റാര്‍ട്ട് ചെയ്ത ശബ്ദം കേട്ട ഉടമ ഫനീഫയും മകനും ലോറിക്ക് പിന്നാലെ കാറെടുത്ത് പാഞ്ഞു. മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ലോറിക്ക് കുറുകെ കാര്‍ ഓടിച്ചുകയറ്റി വഴി തടഞ്ഞു. പിടിക്കപ്പെടുമെന്ന് മനസ്സിലായ പ്രതി ഓടുന്ന ലോറിയില്‍നിന്ന് ചാടി ഓടി. ഇതോടെ ലോറി കാറിലിടിച്ച് നിന്നു.
ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലെത്തത്തി ലോറിയും കാറും പാലത്തില്‍നിന്ന് മാറ്റി. ആളെ കണ്ടാല്‍ അറിയാമെന്ന് ലോറിയുടമ അറിയിച്ചതോടെ ആലുവ സി.ഐ ഷൈജു കെ. പോളിെൻറയും എസ്.ഐ പി.കെ. മോഹിത്തിെൻറയും നേതൃത്വത്തില്‍ പൊലീസ് നഗരത്തില്‍ അന്വേഷണം ആരംഭിച്ചു. നിരവധി തവണ പൊലീസിനെ വെട്ടിച്ച് ചെറുവഴികളിലൂടെ ഇയാള്‍ കടന്നുകളഞ്ഞു. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ച മൂന്നോടെ അന്‍സാര്‍ െലയ്നിലെ കടത്തിണ്ണയില്‍ ഉറക്കം നടിച്ചുകിടന്ന ശ്രീക്കുട്ടനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.