വട്ടവട: സര്‍ക്കാറിെൻറ സ്വപ്ന പദ്ധതിയടക്കം ആവിഷ്‌കരിച്ചിട്ടും വട്ടവട പഞ്ചായത്തില്‍ തുടര്‍ഭരണം സാധ്യമാകാത്തതിൽ സി.പി.എമ്മിൽ അമർഷം. കഴിഞ്ഞതവണ ഏഴു സീറ്റില്‍ വിജയിച്ച് ഭരണം പിടിച്ചെടുത്ത ഇടതു മുന്നണിക്ക് അഭിമന്യുവിെൻറ വാര്‍ഡ് അടക്കമാണ് ഇത്തവണ നഷ്ടമായത്. കടവരിയില്‍ കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാർഥികള്‍ ഇല്ലാത്തതിനാല്‍ െതരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇടതു സ്ഥാനാർഥി വിജയിച്ചിരുന്നു. ബാക്കി വാര്‍ഡുകളില്‍ മത്സരിച്ചെങ്കിലും 10, 11, 12 വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.
വട്ടവടയുടെ മുഖഛായ മാറ്റാന്‍ മാതൃകഗ്രാമം പദ്ധതിയും കുറിഞ്ഞി സേങ്കതവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മരംവെട്ട് വിഷയത്തിലടക്കം സര്‍ക്കാര്‍ സ്വീകരിച്ച നടപടി വോട്ടാക്കാന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.
വട്ടവടയിലെ അഭിമന്യു മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തെ തന്നെ ഏറ്റെടുക്കുകയായിരുന്നു പാർട്ടി. വീട് അടക്കം ആവശ്യമായ സൗകര്യം നല്‍കുകയും െചയ്തു. കൊട്ടക്കാമ്പൂരില്‍ മാതാപിതാക്കള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കിയതിന് പുറമെ അഭിമന്യുവിെൻറ സഹോദരിയുടെ വിവാഹവും പാർട്ടിയാണ് നടത്തിയത്.
എന്നാല്‍, ഇത്തരം അനുകൂല്യങ്ങള്‍ വോട്ടായി മാറിയില്ലെന്ന് മാത്രമല്ല വാര്‍ഡില്‍ കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിക്കുന്നതിലാണ് കലാശിച്ചത്.
കഴിഞ്ഞ തവണത്തെക്കാള്‍ ബി.ജെ.പിക്ക് ഒരു സീറ്റ് കുറഞ്ഞത് മാത്രമാണ് ആശ്വാസം. ആറ് സീറ്റുമായി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസിെൻറ കടന്നുവരവ് എങ്ങനെ സംഭവിച്ചെന്ന് പരിശോധന വേണമെന്നാണ് സി.പി.എം നേതൃത്വത്തിെൻറ നിലപാട്. പരാജയം പഠിക്കാനാണ് പാർട്ടി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.