ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർഥിയില്ലാത്ത നഗരസഭാ ഐ.ടി.ഐ പതിനാറാം വാർഡിൽ നേരിട്ടുള്ള മൽസരത്തിൽ സ്വതന്ത്രർക്ക് 230 വീതം വോട്ട്. നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച ബി.ജെ.പിക്കു ജയം.
കോൺഗ്രസിലെ ആർ. ബിജുവിന്‍റെ നാമനിർദ്ദേശപത്രികയാണ് വരണാധികാരിയായ ആർ.ഡി.ഒ സൂഷ്മ പരിശോധനയിൽ തള്ളിയത്. ഡമ്മി ഉണ്ടായിരുന്നില്ല.
2010-15 കാലയളവിൽ വൈസ് ചെയർമാനും ആക്ടിങ് ചെയർമാനുമായി പ്രവർത്തിച്ച കാലയളവിലുണ്ടായ ഒരു കേസാണ് കാരണമായത്. തുടർന്ന് സ്വതന്ത്രരായി ബി.ജെ.പി- എൽ.ഡി.എഫ് സ്ഥാനാർഥികൾ എം. മനുകൃഷ്ണനും സതീഷ് ജേക്കബും നേരിട്ടു ഏറ്റുമുട്ടുകയായിരുന്നു.
2015ലും സമാനമായ രീതിയുണ്ടായി. ഇടനാട് ഈസ്റ്റ് ഒൻപതാം വാർഡിലെ നാലു സ്ഥാനാർഥികളിൽ ബി.ജെ.പി-സി.പി.എം സ്വതന്ത്രരായ ഡോ. ഗീതക്കും ദേവീ പ്രസാദ് കുന്നക്കാട്ടിലിനും 144 വോട്ടുകൾ വീതം ലഭിച്ചപ്പോൾ നറുക്കു വീണത് എൽ.ഡി.എഫിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.