സമരം പിൻവലിച്ചു; ഗ്യാസ്​ വിതരണം മുടങ്ങില്ല

തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് എല്‍പിജി ട്രക്ക് ഡ്രൈവർമാർ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. അഡീഷനല്‍ ലേബര്‍ കമീഷണറുമായി വീണ്ടും നടത്തിയ ചര്‍ച്ചയിൽ തീരുമാനമായതിനെ തുടര്‍ന്നാണ് ഡ്രൈവർമാർ സമരത്തില്‍ നിന്ന് പിന്മാറിയത്.

ട്രക്ക് തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 3000 രൂപയാക്കുക, നിലവില്‍  ഒരു ട്രിപ്പിന്​ നൽകുന്ന ബത്ത  850 ൽ നിന്ന്​  950 രൂപയായി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. സമരം ഒഴിവാക്കാനായി നടത്തിയ ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അഡീഷനല്‍ ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന്‌ തൊഴിലാളി സംഘടനകള്‍ അറിയിച്ചു.

Tags:    
News Summary - LPG tanker drivers strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.