കൊച്ചി: ഏതാനും നാളുകൾക്കുള്ളിൽ വൈദികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തിറക്കി സിസ്റ്റർ ലൂസി കളപ്പുരക്കൽ. അസ്വാഭാവിക മരണങ്ങൾ ഉൾപ്പെടെ നടന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കത്തോലിക്ക സഭ നേതൃത്വം അനുവർത്തിക്കുന്നതെന്ന് അവർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ കന്യാസ്ത്രീ വിദ്യാർഥിനി ദിവ്യ പി. ജോണിെൻറയും പുന്നത്തറ സെൻറ് തോമസ് പള്ളിയിലെ ഫാ. ജോർജ് എട്ടുപറയിലിെൻറയും മരണം, വെള്ളയാംകുടി പള്ളി വികാരിക്കെതിരായ ലൈംഗിക ആരോപണം, പൊട്ടൻപ്ലാവ് ഗ്രാമത്തിൽ വൈദികർ സ്ത്രീകളെ പീഡിപ്പിച്ചത്, ആലക്കോട് ഫൊറോനപള്ളി വികാരിക്കെതിരായ സാമ്പത്തിക ആരോപണം തുടങ്ങിയ സംഭവങ്ങളിലൊന്നും നടപടിയില്ല.
നേരിൽ ഹാജരാകാൻ 13 തവണ കോടതി ആവശ്യപ്പെട്ടിട്ടും ബിഷപ് ഫ്രാങ്കോ സഭ നൽകുന്ന സംരക്ഷണത്തിെൻറ ബലത്തിൽ നിയമവ്യവസ്ഥയെപ്പോലും നോക്കുകുത്തിയാക്കുന്നു. ഇദ്ദേഹത്തെ സഭയുടെ ഉന്നത സ്ഥാനങ്ങളിൽനിന്ന് മാറ്റാനും തയാറായിട്ടില്ല. താൻ വിഡിയോ തെളിവുകളടക്കം നൽകിയ പരാതികളിൽ ഒന്നിൽപോലും ശരിയായ അന്വേഷണം നടത്താതെ പൊലീസ് നടപടി അവസാനിപ്പിക്കുന്നു.
പരാതികളിൽ നിഷ്പക്ഷ അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ട് ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു. സഭ കുറ്റവാളികളെ സംരക്ഷിക്കാതെ തെറ്റുകൾ ഏറ്റുപറയണം. കന്യാമഠങ്ങളിലേക്ക് പെൺകുട്ടികളെ പ്രവേശിപ്പിക്കാനുള്ള പ്രായം കുറഞ്ഞത് 21 എങ്കിലുമായി ഉയർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി കളപ്പുരക്കൽ ഭാരവാഹികളായ അഡ്വ. ബോറിസ് പോൾ, ജോസഫ് വെളിവിൽ, ജോർജ് ജോസഫ്, ജോർജ് മൂലേച്ചാലിൽ, ആേൻറാ ഇലഞ്ചി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.