സ്​ത്രീ പീഡനത്തി​െൻറ ആളുകൾ കോൺഗ്രസുകാരെന്ന്​ എം.എം മണി

അടിമാലി: കോൺഗ്രസ്​ നേതാക്കളെ പരിഹസിച്ച്​ വെദ്യൂതി മന്ത്രി എം.എം മണി. ഏറ്റവും വലിയ സ്​ത്രീ പീഡനത്തി​​െൻറ ആളുകൾ കോൺഗ്രസുകാരാണെന്ന്​ എം.എം മണി പരിഹസിച്ചു. ചരിത്രകാരാൻമാർ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്​. കമ്യൂണിസ്​റ്റുകാർ സ്​ത്രീ പീഡനത്തിന്​ ആക്ഷേപം നേരിട്ടില്ലെന്നും എം.എം മണി പറഞ്ഞു.

ലതിക സുഭാഷ്​ ഉൾപ്പടെയുള്ള  നേതാക്കൾ മൂന്നാറിൽ സമരം നടത്തുന്നതിനെതിരെയും എം.എം മണി രംഗത്തെത്തി. നിലമ്പൂരിലെ കോൺഗ്രസ്​ ഒാഫീസിൽ രാധ കൊല്ലപ്പെട്ടപ്പോൾ പ്രതികരിക്കാൻ ഇവരാരും തയാറായില്ല. ഇപ്പോൾ മൂന്നാറിൽ സമരം നടത്തുന്ന ബി.ജെ.പി നേതാവ്​ ശോഭ സുരേന്ദ്രനും നിലമ്പൂർ രാധ കൊല്ലപ്പെട്ടപ്പോൾ പ്രതികരിച്ചില്ലെന്നും മണി കുറ്റപ്പെടുത്തി.

സുര്യനെല്ലി കേസിലും നിലമ്പുർ സംഭവത്തിലും പ്രതിഷേധിച്ചത്​ കമ്മ്യൂണിസ്​റ്റുകാരായിരുന്നു. ശശിതരൂരി​​െൻറ ഭാര്യ സുനന്ദപുഷ്​കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഇനിയും നീങ്ങിയി​ട്ടില്ലെന്നും മണി പറഞ്ഞു. സരിതയുമായി ബന്ധപ്പെട്ട്​ വിവാദത്തിലുൾപ്പെട്ടവർക്കാണ്​ കോൺഗ്രസ്​ സ്ഥാനങ്ങൾ നൽകിയിരിക്കുന്നതെന്നും മണി കുറ്റപ്പെടുത്തി.

Tags:    
News Summary - m m mani against congress leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.