എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പിണറായി സർക്കാറിലെ പുതിയ മന്ത്രിയായി എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു. വൈകീട്ട് നാലരയ്ക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞാ ചടങ്ങില്‍ കുടുംബാംഗങ്ങളും നാട്ടുകാരുമടക്കം നിരവധി ആളുകള്‍ ഇടുക്കിയില്‍ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ്​ മ​ന്ത്രിമാരും ചടങ്ങിൽ പ​െങ്കടുത്തു.

അതേസമയം മുൻ മന്ത്രി ഇപി ജയരാജൻ ചടങ്ങിൽ നിന്ന്​ വിട്ടുനിന്നു. വിഎസ്​ അച്യുതാനന്ദും ചടങ്ങിനെത്തിയില്ല. പ്രതിപക്ഷ​ നേതാക്കളായ രമേശ്​ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചടങ്ങിൽ വന്നില്ല. അതേസമയം മുസ്​ലിം ലീഗ്​ നേതാക്കൾ ചടങ്ങിൽ പ​െങ്കടുത്തു.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ ഇടുക്കി ജില്ലാസെക്രട്ടറിയുമായ എം.എം. മണിയെ ഞായറാഴ്ചയാണ് മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. വൈദ്യുതി വകുപ്പായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.

തിരുവനന്തപുരം:  പുതിയ മന്ത്രിയെ നിശ്ചയിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഇറങ്ങിപ്പോയ ഇ.പി. ജയരാജന്‍ സത്യപ്രതിജ്ഞാ ചടങ്ങിലും നിയമസഭാ പ്രത്യേക സമ്മേളനത്തില്‍നിന്നും  വിട്ടുനിന്ന് ‘പ്രതിഷേധിച്ചു’. സഹകരണ വിഷയത്തില്‍ നേരത്തേ നിശ്ചയിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നേരത്തേ ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് കഴിഞ്ഞ ദിവസം റദ്ദാക്കി. വൈകീട്ട് 4.30ന് നടന്ന എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും ജയരാജന്‍ വിട്ടുനിന്നു.

ഞായറാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഇറങ്ങിപ്പോയ ജയരാജന്‍ കഴിഞ്ഞ രണ്ടുദിവസമായി കണ്ണൂരിലെ വീട്ടില്‍തന്നെയാണ്. പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാതെയുള്ള ജയരാജന്‍െറ പ്രതിഷേധം പ്രകടിപ്പിക്കല്‍ സി.പി.എം നേതൃത്വത്തിലും പ്രവര്‍ത്തകരിലും ചര്‍ച്ചയായിട്ടുണ്ട്.

തന്നോട് ആലോചിക്കാതെയാണ് നടപടിയെന്നും താന്‍ രാജിവെച്ചത് അഴിമതി ആരോപണത്തെ തുടര്‍ന്നല്ലായിരുന്നെന്നുമാണ് ജയരാജന്‍ സെക്രട്ടേറിയറ്റില്‍ പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ. ബാലനും എതിരെ സ്വജനപക്ഷപാത ആരോപണം ഉന്നയിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം ഇറങ്ങിപ്പോയത്. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സമിതിയിലും പങ്കെടുത്തില്ല.

 

Tags:    
News Summary - m m mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.