കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത് കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ കേസിനെ ശിവങ്കർ സ്വാധീനിച്ചേക്കും. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വിദേശയാത്രകൾ ദുരൂഹമാണ്. കൂട്ടുപ്രതികളുടെ മൊഴി ശിവശങ്കറിന് എതിരാണ്. രണ്ട് ഫോണുകളുള്ള കാര്യം ശിവശങ്കർ മറച്ചുവെച്ചുവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശിവശങ്കറിന്‍റെ വിദേശയാത്രയുടേത് ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്ത് വരാനുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. അതേസമയം, തന്‍റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിന് ലഭിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ശിവശങ്കറിന് ജാമ്യം നൽകണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകരും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.