എം. ശിവശങ്കറിന്‍റെ ജാമ്യം: ഹൈകോടതി ആരോഗ്യസ്ഥിതി റിപ്പോർട്ട്​ തേടി

കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച്​ ഹൈകോടതി റിപ്പോർട്ട്​ തേടി. കാൽമുട്ട് ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം തേടി ശിവശങ്കർ നൽകിയ ഹരജിയിലാണ്​ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ്​ കൗസർ എടപ്പഗത്ത്​ നിർദേശിച്ചത്​.

ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന്​ ഹരജി പരിഗണിക്കവേ ഇ.ഡി ആവശ്യപ്പെട്ടു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങളുന്നയിച്ച് ഇടക്കാല ജാമ്യത്തിന്​ സമർപ്പിച്ച അപേക്ഷയെ എതിർക്കുന്നതെന്തിനെന്ന്​ കോടതി ആരാഞ്ഞു. ചികിത്സ ആവശ്യത്തിനെന്ന തെറ്റായ കാര്യം ഉന്നയിച്ച്​ മുമ്പ്​ ശിവശങ്കർ ജാമ്യം നേടിയതായി ഇ.ഡി ചൂണ്ടിക്കാട്ടി. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ഇടക്കാല ജാമ്യം എന്ന ആവശ്യം നേരത്തേ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.

ശിവങ്കറിന്‍റെ ജാമ്യഹരജി ഹൈകോടതി തള്ളിയതിനെതിരായ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിൽ തീരുമാനം വൈകുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടക്കാല ജാമ്യത്തിന്​ കീഴ്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. 

Tags:    
News Summary - M. Sivasankar bail: High Court seeks health report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.