മൂന്നുമാസത്തോളം നീണ്ട കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും മൊഴിയെടുപ്പിനും ചോദ്യംചെയ്യലിനുമൊടുവിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്. യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ 30 കിലോ സ്വർണക്കടത്തിനെക്കുറിച്ച നീണ്ട അന്വേഷണമാണ് ഒടുവിൽ അറസ്റ്റിലേെക്കത്തിയത്.
●2020 ജൂലൈ 05 -വിമാനത്താവളത്തിൽ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടി
●ജൂലൈ 06- സ്വപ്ന-ശിവശങ്കർ ബന്ധത്തിെൻറ വിവരങ്ങൾ പുറത്ത്
●ജൂലൈ 07 -മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, െഎ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നുമാറ്റി
●ജൂലൈ 11 -ശിവശങ്കർ സ്വപ്നക്ക് ഏർപ്പാടാക്കി നൽകിയ സെക്രേട്ടറിയറ്റിന് സമീപത്തെ ഹെദർ ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ്
●ജൂലൈ 14 -ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ മുൻ െഎ.ടി ഫെല്ലോ അരുൺ ബാലചന്ദ്രെൻറ മൊഴി.
●കസ്റ്റംസ് ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു
●ജൂലൈ 15 -പരിശോധനക്കായി ശിവശങ്കറിെൻറ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു
●ജൂലൈ 16 -ആരോപണങ്ങളുടെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലിെൻറയും അടിസ്ഥാനത്തിൽ സര്‍വിസില്‍നിന്ന് സസ്പെൻഡ് ചെയ്തു
●ജൂലൈ 17 -സ്വപ്നയെ സൈബർ പാർക്കിൽ നിയമിക്കാന്‍ ശിപാര്‍ശ ചെയ്തത് ശിവശങ്കറെന്ന് കൻസൾട്ടൻസി വെളിപ്പെടുത്തൽ
●ജൂലൈ 23 -എൻ.െഎ.എ ചോദ്യംചെയ്തു
●ജൂലൈ 27 -രണ്ടാംദിവസവും എൻ.െഎ.എ ചോദ്യംചെയ്യൽ
●ജൂലൈ 30 -ശിവശങ്കറിെൻറ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിെൻറ ഓഫിസിലും വീട്ടിലും കസ്റ്റംസ് പരിശോധന
●ആഗസ്റ്റ് 01 -വേണുഗോപാലിനെ പരിചയപ്പെടുത്തിയത് ശിവശങ്കറെന്ന് സ്വപ്നയുടെ മൊഴി
●ആഗസ്റ്റ് 15 -എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
●ആഗസ്റ്റ് 17 -സ്വപ്നയുമൊത്ത് നടത്തിയ വിദേശ യാത്രയുടെ വിവരങ്ങള്‍ പുറത്ത്
●സെപ്റ്റംബര്‍ 24 -എൻ.െഎ.എ വീണ്ടും ചോദ്യംചെയ്തു
●ഒക്ടോബര്‍ 09 -ഇൗത്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവൻറീവ് വിഭാഗം 11 മണിക്കൂര്‍ ചോദ്യം ചെയ്തു
●ഒക്ടോബർ 10 -ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തു, സ്വപ്നയെ ജയിലിലും ചോദ്യംചെയ്തു
●ഒക്ടോബർ 11 -യു.എ.ഇ കോൺസുലേറ്റുമായുള്ള സർക്കാർ ഇടപാടുകൾ ഏകോപിപ്പിക്കുന്നത് ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഇ.ഡിക്ക് സ്വപ്നയുടെ മൊഴി
●കസ്റ്റംസ് വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി.
●ഒക്ടോബർ 15 -ഇ.ഡി കേസിൽ ഒക്ടോബർ 23 വരെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
●ഒക്ടോബർ 16 -കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു സ്വകാര്യ ആശുപത്രിയിൽ
●ഒക്ടോബർ 17 -കസ്റ്റംസ് നിർദേശാനുസരണം മെഡിക്കൽകോളജ് ആശുപത്രിയിലെ ഒാർത്തോ െഎ.സി.യുവിലേക്ക് മാറ്റി
●ഒക്ടോബർ 19 -കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നതും 23 വരെ കോടതി തടഞ്ഞു
●ശിവശങ്കർ മെഡിക്കൽകോളജ് ആശുപത്രിയിൽനിന്ന് വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലേക്ക് മാറി
●ഒക്ടോബർ 23-28 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി
●ഒക്ടോബർ 28 -മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി, ശിവശങ്കറെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തു, ഒടുവിൽ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.