തിരുവനന്തപുരം: സർക്കാറിെൻറ ഒാരോ നീക്കവും നിയന്ത്രിച്ച അധികാരത്തിെൻറ ഉന്നത നിലയിൽനിന്നാണ് സ്വർണക്കടത്ത് കേസ് പ്രതിസ്ഥാനത്തേക്ക് കേരളത്തിലെ മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥരിൽ ഒരാളായ എം. ശിവശങ്കർ മാറുന്നത്. ചീഫ് സെക്രട്ടറിക്ക് മുകളിൽ 'സൂപ്പർ സെക്രട്ടറി' യായി പ്രവർത്തിച്ച ശിവശങ്കർ മൂന്നുമാസം കൊണ്ടാണ് സർക്കാറിനും മുന്നണിക്കും അനഭിമതനായത്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോഴും അദ്ദേഹത്തെ പൂർണമായും തള്ളിപ്പറഞ്ഞിട്ടിെല്ലന്നത് ശ്രദ്ധേയം.
നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് വകുപ്പ് സെക്രട്ടറിയായി ഒപ്പം പ്രവർത്തിച്ചപ്പോൾ തുടങ്ങിയതാണ് ശിവശങ്കർ- പിണറായി ബന്ധം. സർക്കാർ അധികാരമേറ്റപ്പോൾ ആദ്യം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കൊണ്ടുവന്ന ശിവശങ്കറെ പാർട്ടി ഇടപെട്ടാണ് മാറ്റിയത്. എന്നിട്ടും മുഖ്യമന്ത്രി കൈകാര്യം ചെയ്ത ഐ.ടി വകുപ്പ് സെക്രട്ടറിയായി. സർക്കാറും പാർട്ടിയും തമ്മിെല ഏകോപനം ശക്തമാക്കാൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കുവന്ന എം.വി. ജയരാജൻ പിന്നീട് കണ്ണൂർ െസക്രട്ടറിയായി േപായി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും മാറിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും കരുത്തനായി ശിവശങ്കർ മാറി. പിന്നാലെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തും എത്തി.
പിന്നീട്, എല്ലാം അദ്ദേഹത്തിെൻറ നിയന്ത്രണത്തിലായിരുന്നു. സ്പ്രിൻക്ലറിലെ അന്താരാഷ്ട്ര കരാർ സ്വന്തം ബോധ്യത്തിൽ ഒപ്പിടാൻ വരെയുള്ള സ്വാതന്ത്ര്യം ലഭിച്ചത് അങ്ങനെയാണ്. സ്വർണക്കടത്തിൽ പരാമർശിക്കപ്പെടുന്നതുവരെ സർവിസിലും പേരുദോഷമില്ലാത്ത ഉദ്യോഗസ്ഥൻ. എസ്.എസ്.എൽ.സിക്ക് രണ്ടാം റാങ്ക്, എൻജിനീയറിങ്ങിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും മികച്ച വിജയം.
പഠന മികവുമായി റിസർവ് ബാങ്കിൽ ഓഫിസർ. റവന്യൂവകുപ്പിൽ ഡെപ്യൂട്ടി കലക്ടറായിരിക്കെ, 1995ൽ കൺഫേഡ് ഐ.എ.എസ് കിട്ടി. തുടക്കം മലപ്പുറം ജില്ല കലക്ടർ. പിന്നെ ടൂറിസം ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, പൊതുമരാമത്ത്, സ്പോർട്സ് സെക്രട്ടറി, കെ.എസ്.ഇ.ബി ചെയർമാൻ പദവികൾ.
ഇപ്പോൾ വലിയ കുടുക്കിലാണ് ശിവശങ്കർ. സ്വർണക്കടത്ത് കേസിലാണ് ഇ.ഡി അറസ്റ്റ് ചെയ്തതെങ്കിലും കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഇൗത്തപ്പഴ വിതരണം, ഡോളർ കടത്തൽ, ലൈഫ്മിഷൻ ക്രമക്കേട് എന്നിവയെല്ലാം അദ്ദേഹത്തിന് എതിരാകാൻ സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.