ജനങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് മാറ്റുന്നതിന് കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കും -സ്വരാജ്

കൊച്ചി: ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് മാറ്റുന്നതിന് വേണ്ടി അവരോടൊപ്പം കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിക്കുമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് എം. സ്വരാജ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പ് ഫലം നന്നായി വിശകലനം ചെയ്യും. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് മാറ്റുന്നതിന് വേണ്ടി അവരോടൊപ്പം കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ പ്രവർത്തിക്കും. ഇങ്ങനെയുള്ള പരാജയങ്ങളിൽനിന്ന് കൂടി പ്രചോദനം ഉൾകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുപോകുക -സ്വരാജ് പറഞ്ഞു.

ഒരു ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നയിച്ചെന്ന് എങ്ങിനെയാണ് പറയുകയെന്ന് ആരോപണങ്ങൾക്ക് മറുപടിയായി സ്വരാജ് പറഞ്ഞു. ട്വന്‍റി ട്വന്‍റി ആദ്യ കാലത്ത് കോൺഗ്രസുമായി കായിക ആക്രമണത്തിൽ വരെ ഏർപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ഒരു സാഹചര്യം ഞങ്ങളുമായി ഉണ്ടായിട്ടില്ല. രാഷ്ട്രീയമായ വിയോജിപ്പ് ഉണ്ടുതാനും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ചില തർക്കങ്ങളുണ്ടായി. അത് അടുത്ത് നടന്ന സംഭവം ആയതിനാൽ അത് അവരെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പറയാനാവില്ല -സ്വരാജ് വ്യക്തമാക്കി.

അതേസമയം, അധികാരം എന്തുചെയ്യാനുള്ള ലൈസൻസാണെന്ന് കരുതിയവർക്കുള്ള മറുപടിയാണിതെന്ന് എൽ.ഡി.എഫിന്റെ പരാജയത്തെക്കുറിച്ച് ട്വന്‍റി 20 ചെയർമാൻ സാബു എം. ജേക്കബ് പറഞ്ഞു. 93 സീറ്റിൽ നിന്നും 99 സീറ്റ് നൽകി വീണ്ടും അധികാരത്തിലേറ്റിയ സർക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - M swaraj about Thrikkakara By Election defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.