കൊടുങ്ങല്ലൂർ: ഇന്നത്തെ സമൂഹത്തിൽ ഒരു ബദൽ ജീവിതം സാധ്യമാണെന്ന് സ്വന്തം ജീവിതം കൊണ്ട് ടി.എൻ. ജോയ് കാട്ടിത്തന്നെന്ന് സുഹൃത്തും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ. ബേബി. കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച ‘‘ ജോയോർമ പെരുന്നാളി’’ൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക ആരോഗ്യത്തിൽ വർഗീതയുടെ വിഷം പടരാൻ പാടില്ലെന്നത് ടി.എൻ. ജോയ് (നജ്മൽ ബാബു) ഹൃദയത്തോട് അടക്കിപ്പിടിച്ച വികാരമായിരുന്നു. വർഗീയത അടർത്തി ഒരാളെ നല്ല മനുഷ്യനാക്കാൻ വേണ്ടിയുള്ളതായിരുന്നു വർഗീയ വാദികളോടുള്ള അദ്ദേഹത്തിെൻറ ഇടപെടൽ . ടി.എൻ. ജോയിയുടെ സൃഷ്ടിപരവും ഭാവനപൂർണവുമായ ചിന്താധാര വളർത്തുകയാണ് അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ്സിെൻറ ഹിന്ദു രാഷ്ട്ര വാദത്തിനെതിരെ ജോയ് മുന്നോട്ടുവെച്ച വിശാല െഎക്യം മുന്നോട്ട് കൊണ്ടുപോകുകയെന്നതാണ് അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ പ്രധാനമായി ചെയ്യേണ്ടതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച എൻ. മാധവൻ കുട്ടി പറഞ്ഞു.
ഒരുപാട് ലോകത്ത് ഒരേ കാലത്ത് ജീവിക്കാൻ കഴിയുന്ന ഇച്ഛയുടെ ആധിക്യം പെരുത്ത ക്രിയാത്മകതയോടെ ജീവിച്ച ജോയിയെ ഒരു വ്യക്തിയിലേക്ക് ഒതുക്കാനാകില്ലെന്ന് ബി. രാജീവൻ പറഞ്ഞു.
ടി.എൻ. ജോയിയെ നജ്മൽ ബാബുവെന്ന് അഭിസംബോധന ചെയ്ത കെ.ഇ.എൻ. അദ്ദേഹത്തിെൻറ സമരത്തിെൻറ ഭാഗമായ ഖബറടക്ക അഭിലാഷം സാധ്യമാക്കാനാകാത്ത സാഹചര്യത്തെ വിമർശിച്ചു. ‘ടി.എൻ. ജോയ് എന്ന നജ്മൽബാബു മത നിരപേക്ഷതയുടെ ഒരു വലിയ കാഴ്ചപ്പാട് നമുക്ക് മുന്നിൽ വെക്കുകയും തെൻറ ജീവിതവും മരണാനന്തരം തെൻറ ശരീരത്തെയും സമരമാക്കിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. കെ.ഇ.എൻ. വിമർശിച്ചു.
വീട്ടുവളപ്പിലെ സംസ്കാരത്തെ സദാചാര ശവമടക്കൽ എന്ന് ദിലീപ് രാജ് വിമർശിച്ചു. സുനിൽ പി.ഇളയിടം, നടൻ വി.കെ. ശ്രീരാമൻ, പി.സി. ഉണ്ണിച്ചെക്കൻ, പി.എൻ. ഗോപ്കൃഷ്ണൻ, എന്നിവർ സംസാരിച്ചു. കെ. സച്ചിദാനന്ദൻ , കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ, കെ.ജി. ശങ്കരപ്പിള്ള എന്നിവരുടെ സന്ദേശം വായിച്ചു. കെ.എം. ഗഫൂർ സ്വാഗതവും, േഡാ. പി.എ. മുഹമ്മദ് സെയ്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.