ആറാട്ടുപുഴ : കടലിൽ മീൻപിടിക്കുന്നതിനിടെ യന്ത്ര തകരാറിനെ തുടർന്ന് വെള്ളം കയറിയ ബോട്ടിലെ 30 ഓളം തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
വെളളിയാഴ്ച രാവിലെ പതിനൊന്നരയോടെ കൊല്ലം ആലപ്പാട് അഴീക്കൽ പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ചെറിയഴീക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുളള പാർഥസാരഥി ഇൻബോർഡ് വള്ളത്തിന്റെ എഞ്ചിൻ തകരാറിലായത്.
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കായംകുളം-അഴീക്കൽ ഹാർബറിലുണ്ടായിരുന്ന റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവർത്തനം നടത്തിയത്.
ആലപ്പുഴ ഡി.ഡി., തോട്ടപ്പളളി എ.ഡി.എഫ്. സിബി, ഫിഷറി ഗാർഡ് സി.പി.ഒ. അരുൺ, റെസ്‌ക്യൂ ഗാർഡുമാരായ എം. ജോർജ്, ആർ. ജയൻ, സുരേഷ് എന്നിവരാണ് രക്ഷപ്രവർത്തനം ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.