കൊച്ചി: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷ ളാവുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. അസുഖങ്ങൾ മൂർച്ഛി ക്കുകയും പല അവയവങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ശരീരഭാരം കുറഞ്ഞ് 44 കിലോയിലെത്തി. കഴിഞ്ഞദിവസം വിചാരണ നടപടിക്രമങ്ങൾക്കിടെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ബംഗളൂരു സൗഖ്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിചാരണ അനന്തമായി നീളുന്നത് മൂലം വിദഗ്ധ ചികിത്സ സാധ്യമാകുന്നില്ല. വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കാമെന്ന് കർണാടക സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ആരോഗ്യസ്ഥിതി അനുദിനം വഷളാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കർണാടക സർക്കാറുമായി ബന്ധപ്പെട്ട് വിചാരണ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.