തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിനെ അട്ടിമറിച്ച് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവിനെ തടസ്സപ്പെടുത്തുന്ന കർണാടക സർക്കാർ നീക്കത്തിനെതിരെ പി.ഡി.പി സംസ്ഥാന നേതാക്കൾ 29ന് രാവിലെ 10 മുതൽ രക്തസാക്ഷി മണ്ഡപത്തിൽ ഏകദിന നിരാഹാരം നടത്തും.
മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ജൂലൈ എട്ടുവരെ കേരളത്തിൽ താമസിക്കുന്നതിനാണ് കോടതി ഉത്തരവ് നൽകിയത്. എന്നാൽ, മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്താൻ 60 ലക്ഷം രൂപ സുരക്ഷ ചെലവ് ഇനത്തിൽ മുൻകൂർ കെട്ടിവെക്കണമെന്നതടക്കമുള്ള നിബന്ധനകളാണ് കർണാടക സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇതിനെതിരെ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.