കൊച്ചി: ഗ്രൂപ് വഴക്കിനെത്തുടർന്ന് തൃശൂർ അയ്യന്തോളിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറ ിയായിരുന്ന മധു ഇൗച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളുടെ ജീവ പര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. മൂന്നുപേരെ വെറുതെവിട്ടു.
ചാവക്കാട് മങ്ങാട്ടുവീട്ടിൽ ഷിനോജ്, അയ്യന്തോൾ വടക്കേ കുന്നമ്പത്ത് പ്രവീൺ, അടാട്ട് കോടിയിൽ വീട്ടിൽ പ്രജിത്ത്, അയ്യന്തോൾ പുത്തൻവീട്ടിൽ സുരേഷ് എന്നിവർക്ക് തൃശൂർ അതിവേഗ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിെവച്ചത്. അയ്യന്തോൾ സ്വദേശി പ്രേംജി എന്ന പ്രേംജി കൊള്ളന്നൂർ, അടാട്ട് പ്ലാക്കൽ വീട്ടിൽ മാർട്ടിൻ, അടാട്ട് മഞ്ഞക്കാട്ടിൽ വീട്ടിൽ സനൂപ് എന്നിവരെയാണ് വെറുെത വിട്ടത്.
ഭാര്യക്കൊപ്പം അയ്യന്തോൾ കാർത്യായനി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മധുവിനെ 2013 ജൂൺ ഒന്നിന് രാവിലെ ഒമ്പതരയോടെയാണ് ഒാട്ടോയിലെത്തിയ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് ഭാരവാഹി െതരഞ്ഞെടുപ്പിലെ തർക്കമാണ് കൊലക്ക് കാരണമായത്.
അപ്പീലുമായി ഹൈകോടതിയെ സമീപിച്ച ഏഴ് പേർക്കും ജീവപര്യന്തം തടവാണ് വിചാരണക്കോടതി വിധിച്ചത്. മതിയായ തെളിവില്ലാത്തതിനാലാണ് മൂന്നുപേരെ വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.