മധുവിൻെറ മരണം; ഹരജി  ഹൈകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അട്ടപ്പാടിയിൽ മോഷണം ആരോപിച്ച്​ മധുവെന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജി  ഹൈകോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ  സർക്കാർ  വിശദീകരണം നൽകും. 

പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇടപെണമെന്നാവശ്യപ്പെട്ട് കെൽസ ചുമതലയുള്ള ഹൈകോടതി ജഡ്​ജി ചീഫ്​ ജസ്​റ്റിസിന്​ നൽകിയ കത്ത്​ പൊതു താൽപര്യ ഹരജിയായി പരിഗണിച്ചാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തത്. കേസിൽ കോടതിയെ സഹായിക്കാനായി ഒരു അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിചച്ചിട്ടുണ്ട്.

Tags:    
News Summary - Madhu murder case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.