കൊല്ലപ്പെട്ട മധു

മധു വധം: കേസ് 11ലേക്ക് മാറ്റി

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് പരിഗണിക്കുന്നത് മണ്ണാർക്കാട് സ്പെഷൽ കോടതി മാർച്ച് 11 ലേക്ക് മാറ്റി. കേസ്​ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി കെ.എസ്. മധുവാണ് 11 ലേക്ക് മാറ്റിയത്. സ്പെഷൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ, അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ എന്നിവരും പ്രതിഭാഗം അഭിഭാഷകരും ഹാജരായി.

സാക്ഷികളിൽ രണ്ട് പേർ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പുകൾ ലഭ്യമാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചു. പൊലീസ് കോടതിയിൽ നൽകിയ എല്ലാ രേഖകളുടെയും പകർപ്പുകൾ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് 11 ലേക്ക് മാറ്റിയത്.

മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു, പ്രതികൾ എന്നിവർ കോടതിയിലെത്തിയിരുന്നു.

Tags:    
News Summary - Madhu murder: Case shifted to 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.