കൽപറ്റ: ജീവിത പരീക്ഷണങ്ങളുടെ കൂരിരുട്ടിലും അക്ഷരങ്ങളിൽ ആശ്വാസതീരം കണ്ടെത്തുന ്ന നിഷക്ക് അക്ഷരവീടിെൻറ ആദരവെളിച്ചം. അക്ഷരവീട് പദ്ധതിയിലെ ‘ങ്ങ’ വീടാണ് കവയി ത്രിയായ പി.എസ്. നിഷക്ക് വയനാടൻ പച്ചപ്പിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം കണിയാമ്പറ്റയ ിൽ നടന്ന ചടങ്ങിൽ വീടിെൻറ ശിലാഫലകം നടൻ സുധീഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ എന്നിവർ ചേർന്ന് നിഷക്ക് കൈമാറി.
മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയ രംഗത്തെ ആേഗാള സ്ഥാപനമായ യൂനിമണിയും ആരോഗ്യ മേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡ് ആയ എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷരവീട് സമർപ്പിക്കുന്നത്. ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാൻ ജി. ശങ്കറാണ് അക്ഷരവീട് രൂപകൽപന ചെയ്യുന്നത്.
ബാല്യകാലത്ത് രോഗം കാഴ്ചകൾ നഷ്ടപ്പെടുത്തിയപ്പോൾ നിഷയുടെ ചുറ്റും അപ്രതീക്ഷിതമായി ഇരുട്ടു പരക്കുകയായിരുന്നു. മനസ്സിൽ കവിതയുടെ വെളിച്ചം നിറച്ചാണ് പിന്നീട് നിഷ ജീവിതത്തെ നേരിട്ടത്. ദുരന്തങ്ങൾ പിന്തുടർന്നപ്പോൾ നൊമ്പരങ്ങൾ അക്ഷരങ്ങളായി കോറിയിട്ട് കവിതകളിൽ അഭയം തേടുകയായിരുന്നു. ഒട്ടനവധി കവിതകളെഴുതിയ നിഷ അഞ്ചു കവിതാ സമാഹാരങ്ങൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ശബ്ദം വരച്ച ചിത്രം, വസന്തകാലത്തിെൻറ ഓർമക്ക്, അകക്കാഴ്ച, രാപ്പാടിയുടെ ഗദ്ഗദ്ങ്ങൾ, മൗന വിലാപങ്ങൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ. കേണിച്ചിറയിലെ ഹൊറൈസൺ പ്രസ് ഉടമ പ്രദീപിെൻറയും ഭാര്യ രമ്യയുടെയും സഹായത്തോടെ പുറത്തിറക്കിയ സമാഹാരങ്ങളുടെ പ്രകാശനം കാഞ്ചനമാലയാണ് നിർവഹിച്ചത്.
പരിമിതികളെ അക്ഷരങ്ങൾകൊണ്ട് ചെറുത്തുതോൽപിച്ച നിഷയുടെ മിടുക്ക് മീഡിയവൺ ചാനലിലെ സ്നേഹസ്പർശം പരിപാടിയിലൂടെ ഏറെ ശ്രദ്ധ നേടി. അമ്മക്കും ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനുമൊപ്പം കഴിയുന്ന നിഷക്കുള്ള ആദരമായി സമർപ്പിക്കുന്ന അക്ഷരവീട് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ കാര്യമ്പാടി ഗ്രാമത്തിലാണ് ഉയരുന്നത്. കണിയാമ്പറ്റ പഞ്ചായത്തിലെ കൂടോത്തുമ്മലിൽ എഴുത്തുകാരിയും ചിത്രകാരിയുമായ അഭിനുവിനുള്ള ‘ഇ’ എന്ന അക്ഷയ വീട് വെള്ളിയാഴ്ച മന്ത്രി എ.കെ. ശശീന്ദ്രൻ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.