മുംബൈ: മഹാരാഷ്ട്രയിൽ അധികംവരുന്ന രാജ്യസഭ സീറ്റ് എൻ.സി.പിക്ക് നൽകാൻ ശിവസേന, എൻ .സി.പി, കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഗാഡി തീരുമാനിച്ചു. 26നാണ് തെരഞ്ഞെടുപ്പ്. ഏഴ് സീറ്റ് മഹാരാഷ്ട്രയിൽ നിന്നാണ്.
കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ അടക്കം ബി.ജെ.പിയുടെ മൂന്നും പാർട്ടി അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെ എൻ.സി.പിയുടെ രണ്ടും ശിവേസനയുടെയും കോൺഗ്രസിെൻറയും ഒാരോന്നുവീതവും രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കുന്നത്.
ഇത്തവണ രണ്ടുപേരെ ജയിപ്പിക്കാനുള്ള അംഗബലം എൻ.സി.പിക്കില്ല. ശിവസേനക്കും എൻ.സി.പിക്കും കോൺഗ്രസിനും ഒാരോ അംഗങ്ങളെ വീതം ജയിപ്പിക്കാം. ബി.ജെ.പിക്ക് മൂന്നും നിലനിർത്താം. ശേഷിച്ച ഒന്നിൽ ജയിപ്പിക്കാനുള്ള ശേഷി ആർക്കുമില്ല. 15 സ്വതന്ത്രരുടെ പിന്തുണയിൽ അഗാഡിക്ക് ഇൗ സീറ്റ് നേടാം. ഇതോടെ സീറ്റ് എൻ.സി.പി നൽകുകയായിരുന്നു.
പവാറിനുപുറമെ മുൻ സംസ്ഥാന സഹമന്ത്രിയും പാർട്ടിയിലെ മുസ്ലിം വനിത നേതാവുമായ ഫൗസിയ ഖാനാകും എൻ.സി.പി സ്ഥാനാർഥി. അതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭ കൗൺസിലിലേക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഉദ്ധവ് നിലവിൽ എം.എൽ.എയോ കൗൺസിൽ അംഗേമാ അല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഉദ്ധവ് ശരദ് പവാറിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് മുഖ്യമന്ത്രിപദം ഏറ്റെടുത്തത്.
ആറുമാസത്തിനകം ഏതെങ്കിലും ഒരു സഭയിൽ അംഗമാകണം. ഉറച്ച സീറ്റുകൾ പാർട്ടി എം.എൽ.എമാർ ഒഴിഞ്ഞുകൊടുക്കാൻ തയാറാണെങ്കിലും ഉദ്ധവ് നിയമസഭ കൗൺസിൽ സീറ്റിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.