എ.ഐ കാമറകളുടെ പ്രവർത്തനം പഠിക്കാൻ മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട്​ കമീഷണർ കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എ.ഐ കാമറകളുടെ പ്രവർത്തനം പഠിക്കാൻ മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട്​ കമീഷണർ വിവേക് ഭീമാൻവർ ഗതാഗതമന്ത്രി ആൻറണി രാജുവുമായി കൂടിക്കാഴ്ച നടത്തി. കേരള മാതൃകയിൽ എ.ഐ കാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ജില്ല കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നിവ സന്ദർശിച്ച അദ്ദേഹം, ഗതാഗത കമീഷണറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എ.ഐ കാമറ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കായി കെൽട്രോൺ സംഘത്തെ മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്​.

കാമറകൾ സംബന്ധിച്ച വിശദാംശങ്ങളറിയാനായി തമിഴ്‌നാട് ജോയന്‍റ് ട്രാൻസ്‌പോർട്ട്​ കമീഷണർ എ.എ. മുത്തുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഗതാഗത മന്ത്രിയുമായി കഴിഞ്ഞ മാസം അവസാനം കൂടിക്കാഴ്​ച നടത്തിയിരുന്നു. എ.ഐ കാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞെന്നും മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയിൽ കാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ പദ്ധതി വിജയമാണെന്നാണ് വ്യക്തമാകുന്നതെന്നും മന്ത്രി അറിയിച്ചു.   

Tags:    
News Summary - Maharashtra Transport Commissioner in Kerala to study the working of AI cameras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT