മഹിജയും കുടുംബവും സുഗതകുമാരിയെ കണ്ടു

തിരുവനന്തപുരം: ജിഷ്ണുവി​െൻറ അമ്മ മഹിജയും കുടുംബവും സുഗത കുമാരിയെ കണ്ടു. ഒരു മകളില്ലേ, അവളുടെ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം. അവളെ നന്നായി പഠിപ്പിക്കുക, അവളുെട ആരോഗ്യം ശ്രദ്ധിക്കുക. മക​െൻറ ആത്മാവ് കുടെയുണ്ടെന്ന് കരുതണം. ധൈര്യമായി തലയുയർത്തിപ്പിടിച്ച് ജീവിക്കണം. നന്നായി ഭക്ഷണം കഴിക്കണം. നിനക്ക് വയ്യാതായാൽ മകൾക്കാണ് പ്രശ്നം. കവയത്രി സുഗതകുമാരി മഹിജയെ ചേർത്തു നിർത്തി സമാധാനിപ്പിച്ചു.

രാവിലെ 7.45ഒാടെ കൂടിയാണ് മഹിജയും  ഭർത്താവ് അശോകനും സഹോദരൻ ശ്രീജിത്തും മറ്റു കുടുംബാംഗങ്ങളും സുഗതകുമാരിയെ കാണാനെത്തിയത്. മഹിജ ഡി.ജി.പി ഒാഫീസിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെേയ്യണ്ടിയിരുന്നത് സുഗതകുമാരിയും സെബാസ്റ്റ്യൻ പോളുമായിരുന്നു. അതിനുമുമ്പ് അറസ്റ്റും മറ്റുമുണ്ടായതിനാൽ നടന്നില്ല. അതിനാലാണ് പ്രശ്നങ്ങൾ തീർന്ന് തിരിച്ച് പോകും മുമ്പ് സുഗത കുമാരിയെ കാണാൻ തീരുമാനിച്ചത്. 

ജിഷ്ണുവിന് നീതി കിട്ടിയെന്നും സമരം നൂറു ശതമാനം വിജയമാണെന്നും മഹിജ പറഞ്ഞു. ഇനി കരയില്ലെന്നും മഹിജ കൂട്ടിച്ചേർത്തു. ഒമ്പതു മണിയുെട ട്രെയിനിൽ കുടുംബം കോഴിക്കോേട്ടക്ക് തിരിക്കും.

 

Tags:    
News Summary - mahija and family meet sugathakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.