തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. വടകര ലോക്സഭ തെരഞ്ഞെടുപ്പിനിടെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിന്‍റെ അന്വേഷണ മേല്‍നോട്ടം വഹിച്ച കോഴിക്കോട് റൂറല്‍ എസ്.പി അരവിന്ദ് സുകുമാറിനെ ഉൾപ്പെടെ മാറ്റി. ഇക്കണോമിക് ഒഫന്‍സ് വിങ്ങിലേക്കാണ് അരവിന്ദ് സുകുമാറിനെ മാറ്റിയത്. അരവിന്ദ് സുകുമാറിനൊപ്പം കേസന്വേഷണത്തിന് നേതൃത്വം നൽകിയ കണ്ണൂർ ഡി.ഐ.ജി തോംസണിനെ നേരത്തേ മാറ്റിയിരുന്നു.
കോഴിക്കോട് പൊലീസ് കമീഷണര്‍ രാജ്പാല്‍ മീണയെ കണ്ണൂരിലേക്കു മാറ്റി. വയനാട് ജില്ല പൊലീസ് മേധാവി ടി. നാരായണനാണ് പുതിയ കോഴിക്കോട് കമീഷണർ. തപോസ് ബസുമത്താരിയാണ് പുതിയ വയനാട് എസ്.പി. കോട്ടയം എസ്.പി കെ. കാര്‍ത്തിക്കിനെ വിജിലന്‍സ് ആൻഡ് ആന്റികറപ്ഷന്‍ ബ്യൂറോ (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) എസ്.പിയായി നിയമിച്ചു. എ. ഷാഹുല്‍ ഹമീദാണ് പുതിയ കോട്ടയം എസ്.പി. ആലപ്പുഴ എസ്.പി ചൈത്ര തെരേസാ ജോണിനെ കൊല്ലം സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു.
എം.പി. മോഹനചന്ദ്രനാണ് ആലപ്പുഴ പുതിയ എസ്.പി. എറണാകുളം ആന്റിടെററിസ്റ്റ് സ്‌ക്വാഡ് എസ്.പി സുജിത് ദാസിനെ പത്തനംതിട്ട എസ്.പിയായി നിയമിച്ചു. ഡി. ശില്‍പയാണ് കാസര്‍കോട്ടെ പുതിയ പൊലീസ് മേധാവി. തിരുവനന്തപുരം ഡി.സി.പി പി.നിതിന്‍ രാജിനെ കോഴിക്കോട് റൂറല്‍ എസ്.പിയായും കോഴിക്കോട് ഡി.സി.പി അനുജ് പലിവാളിനെ കണ്ണൂര്‍ റൂറല്‍ എസ്.പിയായും നിയമിച്ചു. ബി.വി. വിജയ് ഭാരത് റെഡ്ഡിയാണ് തിരുവനന്തപുരം ഡി.സി.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.