കോഴിക്കോട്: സോഷ്യലിസ്റ്റ് പാർട്ടികളിൽ തുടങ്ങി, ഒരു വട്ടം കോൺഗ്രസിനെ തുണച്ച്, ഒടുവിൽ ഇടതുമുന്നണിയുടെ കോട്ടയായി മാറുകയായിരുന്നു ബാലുശ്ശേരി നിയോജകമണ്ഡലം. നാലരപതിറ്റാണ്ടായി കോൺഗ്രസിനും സഖ്യകക്ഷികൾക്കും ബാലികേറാമലയാണ്. ഒന്നിൽകൂടുതൽ തവണ ഒരേ സ്ഥാനാർഥിയെ വിജയിപ്പിക്കുന്ന സ്വഭാവം പുറത്തെടുക്കുന്ന മണ്ഡലമാണിത്.
1957 മുതൽ 2016 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ടു പേരാണ് ഒരു തവണ മാത്രം ഇവിടെ ജയിച്ച് എം.എൽ.എയായത്. 1997ൽ പി.കെ. ശങ്കരൻ കുട്ടിയും 2006ൽ എ.കെ ശശീന്ദ്രനും. 1957ലും '60ലും പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ (പി.എസ്.പി) എം. നാരായണൻ കുറുപ്പായിരുന്നു ജയിച്ചത്.
'65ലും '67ലും സംയ്കുത സോഷ്യലിസ്റ്റ് പാർട്ടിയുടെ (എസ്.എസ്.പി) എ.കെ. അപ്പുവിെൻറ ഊഴമായിരുന്നു. 1980 മുതൽ എ.സി. ഷൺമുഖദാസ് രണ്ടു പതിറ്റാണ്ട് ജനപ്രതിനിധിയായി.
കോൺഗ്രസിെൻറയും കോൺഗ്രസ് -എസിെൻറയും ഒടുവിൽ എൻ.സി.പിയുടെയും അതികായനായി മാറിയ എ.സി. ഷൺമുഖദാസിനെയാണ് ബാലുശ്ശേരിയെക്കുറിച്ചോർക്കുേമ്പാൾ ആദ്യം മനസ്സിലെത്തുക. മൂന്നു വട്ടം മന്ത്രിയായിരുന്ന ഷൺമുഖദാസ് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ നിരവധിയാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായിരിക്കെയായിരുന്നു ബാലുശ്ശേരിയിൽ ഷൺമുഖദാസ് വരവറിയിച്ചത്. അന്ന് 32ാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പി.കെ. ശങ്കരൻ കുട്ടിയെയാണ് ഷൺമുഖദാസ് തോൽപിച്ചത്. സോഷ്യലിസ്റ്റ് പാർട്ടികളുടെ തേരോട്ടത്തിന് താൽക്കാലിക വിരാമമിട്ടതും ഷൺമുഖദാസായിരുന്നു.
2008ലെ മണ്ഡല പുനർനിർണയത്തിനുശേഷം പട്ടികജാതി സംവരണമണ്ഡലമായി മാറി ബാലുശ്ശേരി. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പഴയ ബാലുശ്ശേരിയും പുതിയ ബാലുശ്ശേരിയും ഇടതുപക്ഷത്തിന് ആധിപത്യമുള്ള ഭൂമികയാണ്.
കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിലും വലത്തോട്ടാണ് മണ്ഡലം ചായ്ഞ്ഞത്. ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, കായണ്ണ, കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി പരന്നു കിടക്കുകയാണ് ബാലുശ്ശേരി. ഉണ്ണികുളം, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിനുള്ളത്.
എന്നാൽ, 3801 വോട്ടിെൻറ ലീഡ് മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളത്.
നാട്ടുകാരനായ ഒരു ജനപ്രതിനിധിയില്ലെന്നതാണ് വർഷങ്ങളായി ബാലുശ്ശേരിക്കാരുടെ ദുഃഖം. കണ്ണൂരിൽനിന്ന് വന്ന് കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ ഷൺമുഖദാസിനുശേഷം മറ്റൊരു കണ്ണൂരുകാരനായ എ.കെ. ശശീന്ദ്രനായിരുന്നു എം.എൽ.എ.
കഴിഞ്ഞ രണ്ടു തവണ ജയിച്ച പുരുഷൻ കടലുണ്ടിയും മണ്ഡലത്തിന് പുറത്തുള്ളയാൾ തന്നെ. ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച ഭൂരിപക്ഷം യു.ഡി.എഫിനും പഞ്ചായത്ത് പോരിലെ മുൻതൂക്കം എൽ.ഡി.എഫിനും ആശ്വാസമേകുന്നതുമാണ്. സിനിമ നടൻ ധർമജൻ യു.ഡി.എഫിനും എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി കെ.എം. സചിൻ ദേവ് എൽ.ഡി.എഫിനും വേണ്ടി അങ്കത്തിനിറങ്ങാനാണ് സാധ്യത.
ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, കായണ്ണ, കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി പരന്നു കിടക്കുകയാണ് ബാലുശ്ശേരി. ഉണ്ണികുളം, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിനുള്ളത്.
1957, 1960- എം.നാരായണക്കുറുപ്പ് (പി.എസ്.പി)
1965, 67- എ.കെ. അപ്പു
(എസ്.എസ്.പി)
1970- എ.സി. ഷൺമുഖദാസ്
(ഇന്ത്യൻ നാഷനൽ കോൺഗ്രസ്)
1977-പി.കെ. ശങ്കരൻ കുട്ടി
(ഭാരതീയ ലോക്ദൾ)
1980- എ.സി. ഷൺമുഖദാസ്
(ഇന്ത്യൻ നാഷനൽ
കോൺഗ്രസ്-യു)
1982, 1987,1991, 1996-എ.സി. ഷൺമുഖദാസ്
(കോൺഗ്രസ്- എസ്)
2001- എ.സി. ഷൺമുഖദാസ്
(എൻ.സി.പി)
2006- എ.കെ. ശശീന്ദ്രൻ
(എൻ.സി.പി)
2011, 2016- പുരുഷൻ കടലുണ്ടി (സി.പി.എം)
പുരുഷൻ കടലുണ്ടി
(സി.പി.എം)- 82,914
യു.സി രാമൻ
(ലീഗ് സ്വതന്ത്രൻ)-67,450
പി.കെ. സുപ്രൻ
(ബി.ജെ.പി)- 19,324
പുരുഷൻ കടലുണ്ടിയുടെ
ഭൂരിപക്ഷം-15,464
എം.കെ. രാഘവൻ
( കോൺഗ്രസ്) - 83,059
എ. പ്രദീപ് കുമാർ
(സി.പി.എം)- 73,314
അഡ്വ. പ്രകാശ് ബാബു
(എൻ.ഡി.എ)-18,836
എം.കെ. രാഘവെൻറ
ലീഡ് 9745
എൽ.ഡി.എഫ് -84,711
യു.ഡി.എഫ് -80,910
എൻ.ഡി.എ -18,599
എൽ.ഡി.എഫ്
ലീഡ്-3801
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.