കോഴിക്കോട്: മലബാര്‍ മില്‍മ ഈ വര്‍ഷത്തെ മികച്ച ക്ഷീരസംഘങ്ങളെ തിരഞ്ഞെടുത്തു. വയനാട് ജില്ലയിലെ ദീപ്തിഗിരി ക്ഷീരസംഘം മലബാര്‍ മേഖലയിലെ മികച്ച ആപ്കോസ് സംഘമായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലതലത്തിലെ മികച്ച ആപ്കോസ് സംഘങ്ങളായി ആനിക്കാടി (കാസര്‍കോട്), കടുക്കാരം (കണ്ണൂര്‍), ദീപ്തിഗിരി (വയനാട്), കൊഴുക്കല്ലൂര്‍ (കോഴിക്കോട്), കൊറത്തിത്തൊടിക (മലപ്പുറം), ആർ.വി.പി പുതൂര്‍ (പാലക്കാട്) എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.
മലബാര്‍ മേഖലയില്‍ നിന്നുള്ള മികച്ച ബി.എം.സി (ബള്‍ക്ക് മില്‍ക്ക് കൂളര്‍) സംഘമായി വയനാട് ജില്ലയിലെ കല്ലോടി ക്ഷീരസംഘം തിരഞ്ഞെടുക്കപ്പെട്ടു. മാണിയാട്ട് (കാസര്‍കോട്), കുടിയാന്മല (കണ്ണൂര്‍), കല്ലോടി (വയനാട്), കാവിലുംപാറ (കോഴിക്കോട്), വട്ടപ്പാടം (മലപ്പുറം), മേട്ടുക്കട (പാലക്കാട്) എന്നിവയാണ് ജില്ലതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ബി.എം.സി സംഘങ്ങള്‍. മികച്ച ഗുണനിലവാരമുള്ള പാല് സംഭരിക്കുന്ന സംഘമായി പാലക്കാട് ജില്ലയിലെ എണ്ണപ്പാടം ക്ഷീരസംഘം തിരഞ്ഞെടുക്കപ്പെട്ടു. എടനാട് (കാസര്‍കോട്), കാര്‍ത്തികപുരം (കണ്ണൂര്‍), പനവല്ലി (വയനാട്), മുത്തോറ്റിക്കല്‍ (കോഴിക്കോട്), അത്താണി (മലപ്പുറം), എണ്ണപ്പാടം (പാലക്കാട്) എന്നിവയാണ് ജില്ലതലത്തില്‍ മികച്ച ഗുണനിലവാരമുള്ള പാല് സംഭരിക്കുന്ന സംഘങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതിദിനം 500 ലിറ്ററിന് മുകളില്‍ പാല് സംഭരിക്കുന്ന ക്ഷീരസംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ മില്‍മ ഉൽപന്നങ്ങള് വിറ്റ മേഖലതലത്തിലുള്ള ക്ഷീര സംഘമായി കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ക്ഷീരസംഘം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലതലത്തില്‍ ഓലാട്ട് (കാസര്‍കോട്), ചെടിക്കുളം (കണ്ണൂര്‍), തേനേരി (വയനാട്), ഓമശ്ശേരി (കോഴിക്കോട്), എമങ്ങാട് (മലപ്പുറം), അഞ്ചുമൂര്‍ത്തി (പാലക്കാട്) എന്നീ സംഘങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതിദിനം 500 ലിറ്ററില്‍ കുറവ് പാല് സംഭരിക്കുന്ന ക്ഷീര സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ മില്‍മ ഉൽപന്നങ്ങള് വിറ്റഴിച്ച മേഖലതലത്തിലുള്ള ക്ഷീരസംഘമായി പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരി ക്ഷീരസംഘം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലതലത്തില്‍ കുഞ്ചത്തൂര്‍ (കാസര്‍കോട്), ആവിലാട് (കണ്ണൂര്‍), കാപ്പിക്കളം (വയനാട്), കരുവണ്ണൂര്‍ (കോഴിക്കോട്), കാരക്കോട് (മലപ്പുറം), പൊറ്റശ്ശേരി (പാലക്കാട്) എന്നീ ക്ഷീരസംഘങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.