കണ്ണൂർ: മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചരിത്രത്ത വക്രീകരിക്കാനാണ് ആർ.എസ്.എസ് ശ്രമമെന്നും കോടിയേരി ആരോപിച്ചു. അതിനാലാണ് അവർ മലബാർ കലാപത്തെ തള്ളിപ്പറയുന്നത്. സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നു മലബാർ കലാപമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ല. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്നത് മാധ്യമസൃഷ്ടി. ആർക്കെങ്കിലും പാർലമെന്‍ററി വ്യാമോഹങ്ങളുണ്ടെങ്കിൽ തിരുത്തും.പാർട്ടിയിൽ ആരെയും താക്കീത് ചെയ്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനസമിതി ചേർന്ന് ജില്ലാ സമ്മേളനങ്ങളുടെ തീയതി നിശ്ചയിക്കും.എറണാകുളത്തായിരിക്കും ആദ്യത്തെ ജില്ലാ സമ്മേളനം നടക്കുക. നായനാർ മ്യൂസിയത്തിന്‍റെ പ്രവർത്തനം ഉടൻ തുടങ്ങും. മുട്ടിൽ മരമുറിയുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.