പാലക്കാട്: മലമ്പുഴ ഡാം പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. 2018നുശേഷം ആദ്യമായാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്. ഇതോടെ ജലത്തിന്റെ അളവ് ഡാമിന്റെ പൂർണ സംഭരണശേഷിയായ 226 ഘനയടിയായി.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുമുണ്ടായി. ഡാം ടോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.