മലപ്പുറം: യാത്രപറഞ്ഞ് ഹനീഫയും കുടുംബവും കോട്ടയത്തേക്ക് പോയത് തിരികെ വരാതിരിക്കാനാണല്ലോ എന്നറിഞ്ഞതിെൻറ സങ്കടത്തിലാണ് അയൽവാസികൾ. പെരുമ്പാവൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കോഡൂർ സ്വദേശികളായ ഹനീഫയും ഭാര്യ സുമയ്യയും ഹനീഫയുടെ സഹോദരൻ ഷാജഹാനും മരിച്ചെന്ന വിവരം ഉൾക്കൊള്ളാൻ നാട്ടുകാരേറെ ബുദ്ധിമുട്ടി. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് കുടുംബം കാറിൽ സുമയ്യയുടെ കോട്ടയം മുണ്ടക്കയത്തെ വീട്ടിലേക്ക് തിരിച്ചത്.
ഏഴു മാസം ഗർഭിണിയായ സുമയ്യയുടെ പ്രസവത്തിന് വേണ്ടിയായിരുന്നു യാത്ര. പ്രസവശേഷമേ ഇനി വരൂെവന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് സുമയ്യ യാത്രതിരിച്ചതെന്ന് അയൽവാസികൾ പറഞ്ഞു. അപകടത്തിൽ മരിച്ച 18കാരനായ ഷാജഹാൻ രണ്ടു ദിവസം മുമ്പ് പുതിയ ബൈക്ക് വാങ്ങിയിരുന്നു. അതിെൻറ ചെലവ് വേണമെന്ന് തമാശയായി പറഞ്ഞേപ്പാൾ ‘അതൊക്കെ ശരിയാക്കാം’ എന്ന് പറഞ്ഞ് പുഞ്ചിരിച്ച് യാത്രതിരിച്ച ഷാജഹാെൻറ മുഖമാണ് അയൽവാസികളുടെ മനസ്സിൽ.
അപകടവിവരം പൊലീസ് മുഖേനയാണ് നാട്ടുകാരറിഞ്ഞത്. ഹനീഫയുടെ മാതാപിതാക്കളോട് ചെറിയൊരപകടം നടന്നിട്ടുണ്ടെന്ന വിവരം മാത്രമേ ആദ്യം പറഞ്ഞിരുന്നുള്ളൂ. കോഡൂർ ഒറ്റത്തറയിൽ താമസിക്കുന്ന മൂഴിത്തൊടി സലാഹുദ്ദീൻ-ആയിശ ദമ്പതികളുടെ മക്കളാണ് മരിച്ച ഹനീഫയും ഷാജഹാനും. ഹനീഫ നിലമ്പൂർ ദാറുൽ ഉലൂം ഐനുൽ ഹുദാ അറബിക് കോളജിലെ അധ്യാപകനാണ്. ഒരുവർഷത്തോളമായി ഇവിെട ജോലിചെയ്യുന്ന ഇദ്ദേഹത്തിെൻറ മരണവാർത്ത സഹപ്രവർത്തകരെയും ഏറെ ദുഃഖത്തിലാഴ്ത്തി. അപകടവിവരം അറിഞ്ഞയുടൻ സഹപ്രവർത്തകർ എറണാകുളത്തേക്ക് പോയിരുന്നു. ബഷീറാണ് സഹോദരൻ. സഹോദരി നൂർജഹാൻ പ്ലസ് വൺ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.