മലപ്പുറം: കൊല്ലം, മലപ്പുറം സിവില്‍സ്റ്റേഷന്‍ വളപ്പുകളിലേതിന് സമാന സ്ഫോടനങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമെന്ന് മലപ്പുറത്തെ സ്ഫോടന സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ സൂചനയുള്ളതായി തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍. സ്ഫോടനം നടന്ന സ്ഥലം അദ്ദേഹം പരിശോധിച്ചു. കൊല്ലം, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളിലെ സ്ഫോടനങ്ങളിലെ വിഡിയോ ദൃശ്യങ്ങളും ആക്രമണം കൂടുതല്‍ ഇടങ്ങളില്‍ തുടരുമെന്ന ഭീഷണിയും പെന്‍ഡ്രൈവിലുണ്ട്. കേരളത്തിലെ പ്രധാന ഇടങ്ങളില്‍ സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന സൂചനയുണ്ട്.
എവിടെയൊക്കെയാണിതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വിഡിയോ രൂപത്തിലാണ് സന്ദേശങ്ങള്‍. വ്യക്തികളോ പരാമര്‍ശങ്ങളോ അതിലേക്ക് വിരല്‍ചൂണ്ടുന്ന ദൃശ്യങ്ങളോ പെന്‍ഡ്രൈവില്‍ ഇല്ല. ആളുകളെ കൊല്ലുകയല്ല, ഭീതി പരത്തുകയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായും ഐ.ജി പറഞ്ഞു. ‘ദ ബേസ് മൂവ്മെന്‍റ്’ സംഘടനയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി വി.കെ. അബ്ദുല്‍ ഖാദറിന്‍െറ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘവും സംഭവ സ്ഥലത്തത്തെി. നേരിട്ടന്വേഷിക്കുന്നില്ളെന്നും സംസ്ഥാന പൊലീസിനെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
കൊല്ലം സ്ഫോടന കേസന്വേഷിക്കുന്ന സി.ഐ ബിജുവിന്‍െറ നേതൃത്വത്തിലുള്ള സംഘവും മലപ്പുറത്തത്തെി. തമിഴ്നാട് സ്ഫോടനവുമായി സാമ്യതകളുണ്ടോ എന്ന അന്വേഷണത്തിനായി തമിഴ്നാട് ക്യൂ ബ്രാഞ്ചുമത്തെി. ബുധനാഴ്ച കലക്ടര്‍ എ. ഷൈനമോള്‍ ജില്ലതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സിവില്‍സ്റ്റേഷന്‍ വളപ്പിലെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനമായി. അതിനിടെ, സംഭവത്തെക്കുറിച്ച് മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.ടി. ബാലന്‍െറ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി.
സ്ഫോടനം നടന്ന വാഹനത്തിന്‍െറ ഉടമയെയും സംഭവസമയം സമീപത്തെ വാഹനത്തില്‍ വിശ്രമിക്കുകയായിരുന്നയാളെയും ചോദ്യം ചെയ്തു. വാഹനം ഉപയോഗിച്ചിരുന്ന ഹോമിയോ ജില്ല മെഡിക്കല്‍ ഓഫിസറുടെയും വാഹന ഉടമയുടെയും വിരലടയാളവും ശേഖരിച്ചിട്ടുണ്ട്. കൊല്ലം കലക്ടറേറ്റ് വളപ്പില്‍ ജൂണ്‍ 15ന് നടന്ന സ്ഫോടനം, ആന്ധ്രയിലെ ചിറ്റൂരിലും മൈസൂരുവിലും നടന്ന സ്ഫോടനങ്ങള്‍ എന്നിവയുമായി മലപ്പുറം സ്ഫോടനത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ സംഘവുമായി സഹകരിച്ചാകും അന്വേഷണം മുന്നോട്ടുപോകുക. എന്‍.ഐ.എയുടെ സഹായവും ലഭിക്കും. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് മലപ്പുറം സിവില്‍സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട കാറില്‍ സ്ഫോടനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.