മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ െപാട്ടിത്തെറിയുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ സംഘം ഇന്നെത്തും. കൊച്ചയിൽ നിന്നുള്ള എൻ.െഎ.എ സംഘമാണ് അന്വേഷണത്തിന് എത്തുന്നത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ് വിശദ പരിശോധനക്ക് വിധേയമാക്കും.സ്ഫോടനത്തെ തുടര്‍ന്ന് സിവില്‍ സ്റ്റേഷന്റെ സുരക്ഷ ശക്തമാക്കി.
സമാനരീതിയിൽ കൊല്ലം കലക്ടറേറ്റിലും മൈസൂരിലും സ്ഫോടനം നടന്നതിനാൽ അവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും അന്വേഷണത്തിനെത്തും.
അതേസമയം സ്ഫോടനത്തില്‍ സംസ്ഥാന പൊലീസ് അന്വേഷണം ഊർജിതമാക്കി. മലപ്പുറം ഡിവൈ.എസ്.പി. ടി എം പ്രദീപിന്‍റെ നേതൃത്വത്തിലുളള സംഘത്തിനാണ് സ്ഫോടന കേസിന്‍റെ അന്വേഷണ ചുമതല. ബേസ് മൂവ്മെൻറിെൻറ പേരില്‍ ലഭിച്ച പെട്ടിയില്‍ ഉണ്ടായിരുന്ന പെന്‍ഡ്രൈവ് ഫോറന്‍സിക്ക് വിദഗ്ധര്‍ പരിശോധിക്കും. സംസ്ഥാന രഹസ്വാന്വേഷണ വിഭാഗത്തിന്‍റെ പ്രത്യക സംഘവും ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.