മഞ്ചേരി: മലപ്പുറം കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടത്തിയ കേസിൽ ഏഴു പ്രതികളുടെ റിമാൻഡ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂലൈ 15 വരെ നീട്ടി. കൈയാമത്തിന് പുറമെ ചങ്ങല കൂടി അണിയിച്ച് കർണാടക പൊലീസാണ് പ്രതികളെ മഞ്ചേരിയിലെത്തിച്ചത്. മലപ്പുറം പൊലീസ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. മധുര ഇസ്മയിൽപുരം അബ്ബാസലി (27), മധുര കെ. പുത്തൂർ വിശ്വനാഥ നഗർ സാംസൻ കരീംരാജ (23), മധുര നെൽപട്ട പള്ളിവാസൽ ദാവൂദ് സുലൈമാൻ (23), മധുര താഹിർ മാർക്കറ്റ് ഷംസുദ്ദീൻ (23), മധുര കെ. പുത്തൂർ അത്തിക്കുളം മുഹമ്മദ് അയ്യൂബ്, മധുര സത്യമൂർത്തി സ്ട്രീറ്റ് അബൂബക്കർ (40), മധുര ആറാം തെരുവിൽ ഖാഇദെമില്ലത്ത് നഗറിൽ അബ്ദുറഹ്മാൻ (27) എന്നിവരാണ് പ്രതികൾ.
2016 നവംബര്‍ ഒന്നിനാണ് മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിന് സമീപം സ്ഫോടനമുണ്ടായത്. ബേസ്മൂവ്മെൻറ് എന്ന പേരില്‍ ലഘുലേഖകളും കണ്ടെടുത്തിരുന്നു. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മലപ്പുറത്തിന് പുറമെ കൊല്ലം, മൈസൂർ, ചിറ്റൂർ എന്നിവിടങ്ങളിെല കോടതി വളപ്പിൽ നടന്ന സ്ഫോടന കേസുകളിലും ഇവർ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.