കലക്ടറേറ്റ് വളപ്പിലെ സ്ഫോടനം: പ്രതികളുടെ റിമാൻഡ് നീട്ടി
text_fieldsമഞ്ചേരി: മലപ്പുറം കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടത്തിയ കേസിൽ ഏഴു പ്രതികളുടെ റിമാൻഡ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂലൈ 15 വരെ നീട്ടി. കൈയാമത്തിന് പുറമെ ചങ്ങല കൂടി അണിയിച്ച് കർണാടക പൊലീസാണ് പ്രതികളെ മഞ്ചേരിയിലെത്തിച്ചത്. മലപ്പുറം പൊലീസ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. മധുര ഇസ്മയിൽപുരം അബ്ബാസലി (27), മധുര കെ. പുത്തൂർ വിശ്വനാഥ നഗർ സാംസൻ കരീംരാജ (23), മധുര നെൽപട്ട പള്ളിവാസൽ ദാവൂദ് സുലൈമാൻ (23), മധുര താഹിർ മാർക്കറ്റ് ഷംസുദ്ദീൻ (23), മധുര കെ. പുത്തൂർ അത്തിക്കുളം മുഹമ്മദ് അയ്യൂബ്, മധുര സത്യമൂർത്തി സ്ട്രീറ്റ് അബൂബക്കർ (40), മധുര ആറാം തെരുവിൽ ഖാഇദെമില്ലത്ത് നഗറിൽ അബ്ദുറഹ്മാൻ (27) എന്നിവരാണ് പ്രതികൾ.
2016 നവംബര്‍ ഒന്നിനാണ് മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിന് സമീപം സ്ഫോടനമുണ്ടായത്. ബേസ്മൂവ്മെൻറ് എന്ന പേരില്‍ ലഘുലേഖകളും കണ്ടെടുത്തിരുന്നു. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മലപ്പുറത്തിന് പുറമെ കൊല്ലം, മൈസൂർ, ചിറ്റൂർ എന്നിവിടങ്ങളിെല കോടതി വളപ്പിൽ നടന്ന സ്ഫോടന കേസുകളിലും ഇവർ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.