കൊച്ചി: മലപ്പുറം പാസ്പോർട്ട് ഓഫിസ് നിർത്തുന്നതിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നൽകിയ പൊതുതാൽപര്യ ഹരജി ഹൈകോടതി തീർപ്പാക്കി. പാസ്പോർട്ട് ഒാഫിസ് പ്രവർത്തനം മലപ്പുറത്ത് തുടരാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് രേഖപ്പെടുത്തിയാണ് കോടതിനടപടി. 2006ൽ മലപ്പുറത്ത് ആരംഭിച്ച പാസ്പോർട്ട് ഓഫിസ് നിർത്തി പ്രവർത്തനങ്ങൾ കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തിെൻറ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി ഹരജി നൽകിയത്.
11 വർഷത്തിനുള്ളിൽ 20 ലക്ഷത്തോളം പാസ്പോർട്ട് ഈ ഓഫിസിൽ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചിട്ടുള്ളതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മലപ്പുറത്തെ പാസ്പോർട്ട് ഒാഫിസ് ഇനിയൊരു ഉത്തരവുവരെ തുടരാൻ മന്ത്രാലയത്തിെൻറ ഉത്തരവിറങ്ങി. ഡിസംബർ 31വരെ വാടകകെട്ടിടം തുടരണമെന്ന ഉത്തരവും പിന്നാലെ ഇറങ്ങി. ഇൗ രണ്ട് ഉത്തരവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഹരജി തീർപ്പാക്കിയത്. മറിച്ച് തീരുമാനമുണ്ടാവുകയാണെങ്കിൽ അപ്പോൾ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.