മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ മുതലെടുപ്പിനുള്ള നീക്കം പൊലീസിെൻറ കൃത്യമായ ഇടപെടലിൽ പൊളിഞ്ഞു. ആക്രമണത്തിന് പിന്നിൽ ന്യൂനപക്ഷ വിഭാഗക്കാരാണെന്ന ധ്വനിയിലായിരുന്നു പ്രചാരണം. സംഭവം നടന്ന് മണിക്കൂറുകൾക്കകം സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെട്ടു.
മലബാറിലും മലപ്പുറത്തും ഹൈന്ദവർ പ്രതിസന്ധിയിലാണെന്നും ക്ഷേത്രങ്ങൾ വ്യാപകമായി തകർക്കപ്പെടുന്നു എന്നുമൊക്കെയായിരുന്നു ഇത്. ‘ബി.ജെ.പി നിലമ്പൂർ മണ്ഡലം’ എന്ന ഫേസ്ബുക്ക് പേജിലും ഇത്തരം പോസ്റ്റുകളാണ് പ്രചരിച്ചത്. മലപ്പുറത്ത് ക്ഷേത്രങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് സംഘ്പരിവാർ അനുകൂല സംഘടനകളും രംഗത്തെത്തി. ജനുവരി 19ന് വാണിയമ്പലത്തെ ക്ഷേത്രത്തിൽ നടന്ന സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. ക്ഷേത്രം സന്ദർശിക്കാനെത്തിയ മുൻമന്ത്രി ആര്യാടൻ മുഹമ്മദിനെ തടയാനും പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സർവകക്ഷിയോഗം അലേങ്കാലപ്പെടുത്താനും ശ്രമമുണ്ടായി. ക്ഷേത്രപരിസരത്ത് യോഗം നടത്താനുള്ള തീരുമാനം ഇതിനെ തുടർന്ന് വ്യാപാരഭവനിലേക്ക് മാറ്റി. വിഗ്രഹങ്ങൾ തകർത്ത വാർത്ത പുറത്തുവന്നതോടെ ഹിന്ദു െഎക്യേവദി, ബജ്റംഗ്ദൾ പ്രവർത്തകർ പൂക്കോട്ടുംപാടത്തെത്തി.
ശനിയാഴ്ച വൈകീേട്ടാടെ പ്രതി രാജാറാം മോഹൻദാസ് പോറ്റി എന്നയാൾ പിടിയിലായതായി പൊലീസ് അറിയിച്ചു. ഇതോടെ പ്രതി സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗമാണെന്നായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം. ഹൈന്ദവ സമൂഹത്തിന് നേരെയുള്ള സി.പി.എം അതിക്രമം ചെറുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റുകളില്‍ -കുറിച്ചു. എന്നാൽ, ഇത്തരം പ്രചാരണങ്ങളെ സമൂഹിക മാധ്യമങ്ങളിലുടെ തുറന്നുകാട്ടാന്‍ നിരവധി പേര് രംഗത്തെത്തി. പ്രദേശവാസികളും നുണപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.