ഗജവീരൻ അർജുനൻ ഹാപ്പി; സർക്കാർ ഭക്ഷണം മുന്നിലെത്തി

നി​ല​മ്പൂ​ർ: ആ​ദ്യം ത​ല കു​ട​ഞ്ഞ്, പി​ന്നീ​ടു​യ​ർ​ത്തി അ​ൽ​പം അ​ധി​കാ​ര​ത്തോ​ടെ ഗ​ജ​വീ​ര​ൻ അ​ർ​ജു​ന​ൻ പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​യു​ടെ കൈ​യി​ൽ നി​ന്ന്​ ഒ​രു കു​ല പ​ഴം തു​മ്പി​ക്കൈ​നീ​ട്ടി വാ​ങ്ങി. ലോ​ക് ഡൗ​ൺ കാ​ല​ത്ത് സ്വ​കാ​ര‍്യ വ്യ​ക്​​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ട്ടാ​ന​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി‍​െൻറ കൈ​താ​ങ്ങാ​യി 40 ദി​വ​സ​ത്തെ ഭ​ക്ഷ​ണ​മാ​ണ്​ ന​ൽ​കു​ന്ന​ത്. 

ഒ​രു ദി​വ​സം റേ​ഷ​ൻ ക​ണ​ക്കാ​ക്കി ദി​വ​സേ​ന 400 രൂ​പ പ്ര​കാ​രം 40 ദി​വ​സ​ത്തേ​ക്ക് 16,000 രൂ​പ​യു​ടെ ആ​ഹാ​ര​മാ​ണ് അ​ർ​ജു​ന​നു​ള്ള​ത്. 120 കി​ലോ കു​ത്ത​രി, 160 കി​ലോ ഗോ​ത​മ്പ്, 120 കി​ലോ രാ​ഗി, 20 കി​ലോ മു​തി​ര, 16 കി​ലോ ചെ​റു​പ​യ​ർ, 500 ഗ്രാം ​മ​ഞ്ഞ​ൾ​പൊ​ടി, അ​ഞ്ച്​ കി​ലോ ശ​ർ​ക്ക​ര, മൂ​ന്ന് കി​ലോ ഉ​പ്പ് എ​ന്നി​വ​യാ​ണ് മെ​നു. വൈ​ലാ​ശ്ശേ​രി അ​മ്പ​ല​മു​റ്റ​ത്ത് വെ​ച്ചാ​യി​രു​ന്നു ആ​നയൂട്ട​ൽ.

ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​റ​ക്ക​ൽ ഷാ​ജി​മോ‍​െൻറ​താ​ണ് വൈ​ലാ​ശ്ശേ​രി അ​ർ​ജു​ന​ൻ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​ടി. ഉ​സ്മാ​ൻ, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​കെ.​വി. ഉ​മ, ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ ശ​ശി​ധ​ര​ൻ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സ​ജീ​വ് കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Elephant Food-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.