കോഴിക്കോട്: മീഡിയവൺ ലിറ്റിൽ സ്കോളർ ഗ്രാന്‍ഡ് ഫിനാലെ വിജയികളെ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് അരലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. സബ്ജൂനിയര് വിഭാഗത്തില്‍ അന്തമാനിലെ ക്രസന്റ് പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി പി.കെ. നബീഹ ഖാലിദ് ഒന്നാം സ്ഥാനം നേടി. ഈശ്വര്‍ എം. വിനയന്, മുഹമ്മദ് നിഷാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ പത്തനംതിട്ട തോട്ടക്കോണം ജി.എച്ച്.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഷിഹാദ് ഷിജുവിനാണ് ഒന്നാം സ്ഥാനം. കാര്‍ത്തിക് പി, അര്ജുന് എ.കെ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
സീനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച അവിതനല്ലൂര് എൻ.എൻ.കെ.എസ്.ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ഥി യദുനന്ദ്, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥി അലക്സ് ആന്റോ ചെറിയാന് എന്നിവരടങ്ങിയ ടീം ജേതാക്കളായി. ആലപ്പുഴയില്‍നിന്നുള്ള അനൂപ് രാജേഷ്, അബ്ദുല്ല. എന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച അനന്യ പി.എസ്, നിള റിജു എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വൈ. ഇര്‍ഷാദായിരുന്നു മത്സരത്തിന്റെ അവതാരകന്.
മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ എയിഗൺ ലേണിങ്സാണ് മുഖ്യ പ്രായോജകർ. പ്രാഥമിക മത്സരത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ സ്കൂളിന് അലിരിസാ റോബോട്ടിക്സ് നൽകുന്ന ടീച്ചർ അസിസ്റ്റ് എ.ഐ റോബോട്ട് മലപ്പുറം കൊണ്ടോട്ടി പി.പി.എം.എച്ച്.എസ് കൊട്ടുക്കര സ്വന്തമാക്കി. അൽ മുക്താദിർ നൽകുന്ന സ്വർണ നാണയം, ഡെക്കാതലോൺ നൽകുന്ന സ്പോർട്സ് സൈക്കിൾ, ഐ-മാക്ക് തുടങ്ങി നിരവധി സമ്മാനങ്ങൾ വിജയികള്‍ക്ക് കൈമാറി.
പരിപാടിയിൽ മീഡിയവൺ മാനേജിങ് ഡയറക്ടർ ഡോ. യാസീൻ അഷ്റഫ്, എഡിറ്റർ പ്രമോദ് രാമൻ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ മാനേജർ പി.ബി.എം ഫർമീസ്, മലർവാടി-ടീൻ ഇന്ത്യ കോഓഡിനേറ്റർമാരായ ജലീൽ മോങ്ങം, മുസ്തഫ മങ്കട, ലിറ്റിൽ സ്കോളർ കൺവീനർ നുഹ്മാൻ വയനാട് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.