കണ്ണൂർ: കോവിഡ് കാലത്തും തങ്ങളുടെ ജോലി മുടങ്ങാതെ ചെയ്യുന്നവരാണ് േട്രാളൻമാർ. ലോക്ഡൗണിൽ പോസ്റ്റ്ചെയ്യുന്ന ട്രോളുകളുടെ എണ്ണം വർധിച്ചു എന്നതാണ് യാഥാർഥ്യം. സങ്കടമുള്ള വാർത്തകൾക്കിടയിൽ ട്രോളൻമാരും ട്രോളുകളും ഒരു ആശ്വാസമാണെന്ന് വിചാരിക്കുന്നവരും ഏറെയുണ്ട്.
അങ്ങനെ ട്രോളൻമാർ ഒരു ഇരയെക്കാത്തിരിക്കുേമ്പാഴാണ് കണ്ണൂർ ജില്ലയിലെ ഹോട്ട്സ്പോട്ടുകളിൽ റേഷൻവിതരണത്തിന് അധ്യാപകർക്ക് ചുമതല നൽകി കലക്ടർ ടി.വി സുഭാഷ് ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. ക്ലാസ്മുറികളിലെ ‘ക്ലീഷേ’ ഡയലോഗുകൾ റേഷൻകടയിൽ ആവർത്തിക്കുന്നരീതിയിലുള്ളവയായിരുന്നു ട്രോളുകളിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.