കൊച്ചി: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ വിദ്യാർഥി യൂനിയനിലേക്ക് രണ്ടാഴ്ചക്കകം വീണ്ടും തെരഞ്ഞെടുപ്പിന് ഹൈകോടതി ഉത്തരവ്. എല്ലാ സീറ്റിലേക്കും എസ്.എഫ്.ഐ പ്രതിനിധികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചെങ്കിലും ചിലരുടെ പത്രിക ബോധപൂർവം തള്ളിയെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
2023 നവംബർ 22ന് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയെങ്കിലും തള്ളിയതായി ആരോപിച്ച് ഫൈസൽ ഇബ്രായീന്റെപുരക്കൽ എന്ന വിദ്യാർഥി അടക്കം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജിക്കാരന്റെ പത്രിക സ്വീകരിച്ചശേഷം ഒരാഴ്ചക്കകം യോഗ്യരായ സ്ഥാനാർഥികളുടെ പുതിയ പട്ടിക തയാറാക്കുകയും സൂക്ഷ്മപരിശോധനക്ക് നടപടി സ്വീകരിക്കുകയും രണ്ടാഴ്ചക്കകം എല്ലാ നടപടികളും പൂർത്തിയാക്കുകയും വേണമെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.ചെയർമാൻ, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകുന്നതിൽനിന്ന് തങ്ങളെ തന്ത്രപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ച് പി.വി. അൻസീറ ബീഗം, കെ. കമരിയ സന എന്നിവരാണ് ഹരജി നൽകിയ മറ്റ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.