മലയാളം സർവകലാശാല: വി.സി നിയമനത്തിന് സെർച് കമ്മിറ്റി

തിരുവനന്തപുരം: ചാൻസലറായ ഗവർണറെ മറികടന്ന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സർക്കാർ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നു. സെർച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയുടെ പേര് നൽകാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി രാജ്ഭവന് കത്ത് നൽകി.

കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് നിയമസഭ പാസാക്കുകയും ഗവർണർ ഇതുവരെ ഒപ്പുവെക്കാത്തതുമായ സർവകലാശാല നിയമഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന രീതിയിലുള്ള സെർച് കമ്മിറ്റിയാണ് മലയാളം സർവകലാശാല വി.സി നിയമനത്തിനായി രൂപവത്കരിക്കുന്നത്.

സെർച് കമ്മിറ്റിയിൽ അഞ്ചംഗങ്ങളുണ്ടാകുമെന്നും യു.ജി.സി ചെയർമാന്‍റെ പ്രതിനിധി, ചാൻസലറുടെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ നാമനിർദേശം ചെയ്യുന്ന പ്രതിനിധി, സർവകലാശാല സിൻഡിക്കേറ്റ് പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിവരായിരിക്കും അംഗങ്ങളെന്നും സർക്കാർ കത്തിൽ പറയുന്നു.

2018ലെ യു.ജി.സി െറഗുലേഷൻ പ്രകാരമാണ് സർക്കാർ സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതെന്നും കത്തിൽ പറയുന്നു. കമ്മിറ്റിയിലേക്കുള്ള ചാൻസലറുടെ പ്രതിനിധിയുടെ പേര് എത്രയും വേഗം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

മലയാളം സർവകലാശാലയുടെ നിലവിലുള്ള വി.സി ഡോ. വി. അനിൽ കുമാറിന്‍റെ അഞ്ച് വർഷ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ വി.സി നിയമനത്തിന് ചാൻസലറായ ഗവർണറെ മറികടന്ന് സർക്കാർ നടപടി തുടങ്ങിയത്. നേരേത്ത കേരള സർവകലാശാലയിൽ പുതിയ വി.സി നിയമനത്തിനായി സർക്കാറിനെ മറികടന്ന് ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു.

സർവകലാശാല പ്രതിനിധിയെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് അത് ലഭിക്കുന്ന മുറക്ക് ഉൾപ്പെടുത്താനുള്ള വ്യവസ്ഥയോടെയായിരുന്നു ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ചത്. ഇതിനെതിരെ സർവകലാശാല കോടതിയിലെത്തിയതോടെ വി.സി നിയമന നടപടികൾ സ്തംഭിക്കുകയും ചെയ്തിരുന്നു. ഒഴിവുവരുന്ന മലയാളം വി.സി നിയമനത്തിൽ കേരള സർവകലാശാലയിലെ അനുഭവം ഉണ്ടാകരുതെന്ന നിലപാടിലാണ് രാജ്ഭവന് മുേമ്പ സർക്കാർ സെർച് കമ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.

Tags:    
News Summary - Malayalam University: Search Committee for appointment of V.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.