ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും

ഊട്ടിക്കടുത്ത കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന ജൂനിയർ വാറന്‍റ് ഓഫിസർ പ്രദീപാണ് മരിച്ചത്. ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്.

ഏതാനും ദിവസങ്ങൾക്കുമുമ്പ്​ മക​െൻറ ജന്മദിനാഘോഷത്തിനും പിതാവി​െൻറ ചികിത്സാ ആവശ്യങ്ങൾക്കുമായി പ്രദീപ് നാട്ടിലെത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതി​െൻറ നാലാം ദിവസമാണ് ദുരന്തം. ഭാര്യയും രണ്ടു മക്കളുമാണുള്ളത്​​.




 

ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്​ടറി​െൻറ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലുടനീളം സേവനമനുഷ്ഠിച്ചിട്ടുണ്ട്​.

ഛത്തിസ്ഗഢിലെ മാവോയിസ്​റ്റുകൾക്കെതിരായ ഓപറേഷനുകൾ, ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയ സമയത്തെ രക്ഷാപ്രവർത്തനം എന്നിവയിൽ പങ്കെടുത്തു. 2018ൽ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽനിന്ന്​​ രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്​ടർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്തു. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യസംഘത്തിന് പ്രസിഡൻറി​​െൻറയും സംസ്ഥാന സർക്കാറി​െൻറയും പ്രത്യേക പ്രശംസ നേടാനായിരുന്നു.

Tags:    
News Summary - Malayalee among those killed in helicopter crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.