തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരം സ്വദേശിനിയായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. മൂവരും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാണെന്നാണ് വിവരം. ഞങ്ങൾ എവിടെയാണോ അങ്ങോട്ട് പോകുന്നു എന്ന് കുറിപ്പെഴുത്തി ഒപ്പുവെച്ചിട്ടുണ്ട്. ഇവർ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞെന്നും സൂചനയുണ്ട്.
കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (35), ഭാര്യ ദേവി (35), ഇവരുടെ സുഹൃത്ത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശിനി ആര്യ ബി. നായര്‍ (20) എന്നിവരാണ് മരിച്ചത്.
അരുണാചലിലെ ജിറോയിൽ ബ്ലൂപൈന്‍ ഹോട്ടലിലാണ് മൂവരും മുറിയെടുത്തത്. നവീൻ തോമസിന്‍റെ മൃതദേഹം കുളിമുറിയിലും, ദേവിയുടെ മൃതദേഹം തറയിലുമായിരുന്നു. ആര്യയെ കട്ടിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചൽ പൊലീസ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. 27ന് ആര്യയെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മരണ വാർത്ത അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.