മികച്ച ഉദ്യോഗസ്ഥനുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അവാർഡ് ഡൽഹി ആസ്ഥാനത്തെ ശാസ്ത്രജ്ഞൻ ബുഷൈർ കേന്ദ്ര മന്ത്രി കിരൺ റിജിജുവിൽനിന്ന് ഏറ്റുവാങ്ങുന്നു

മലയാളി ശാസ്ത്രജ്ഞൻ എം.ടി ബുഷൈറിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുരസ്കാരം

ന്യൂഡൽഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച മികച്ച ഉദ്യോഗസ്ഥനുള്ള അവാർഡ് മലയാളിയായ എം.ടി ബുഷൈറിന്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഡൽഹി ആസ്ഥാനത്തെ ശാസ്ത്രജ്ഞനായ ബുഷൈർ കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ്. കാലാവസ്ഥാ പ്രവചനത്തിനുള്ള തീരുമാന പിന്തുണ സംവിധാനം (ഡിസിഷൻ സപ്പോർട്ട് സിസ്റ്റം) തദ്ദേശമായി നിർമിച്ചതിലുള്ള പങ്കാളിത്തം പരിഗണിച്ചാണ് അവാർഡ്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജുവിൽനിന്ന് ബുഷൈർ പുരസ്‌കാരം ഏറ്റുവാങ്ങി. കോഴിക്കോട് നരിക്കുനിയിലെ എം.ടി അബ്ദുൽ അസീസ്-സി.എം ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: അരീബാ ജുമാൻ. മക്കൾ: നയ്‍വ, നഹ്‍വ.

Tags:    
News Summary - Malayali scientist MT Bushair awarded by Central Meteorological Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.