മാള (തൃശൂർ): ദുബൈയിൽ യുവതി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന ും ബന്ധുക്കൾ. മാള വട്ടക്കോട്ട കടവിൽ ഇക്ബാലിെൻറ ഭാര്യയും കൊടുങ്ങല്ലൂർ അഴിക്കോട് കടവിൽ ഇസ്ഹാഖ് സേട്ടുവിെൻറ മ കളുമായ ഷബ്‌നയാണ് മരിച്ചത്.
ഷബ്‌നയുടെ പിതാവ്, ഭർത്താവ്, കേരള പ്രവാസി സംഘം അഴീക്കോട് മേഖല കമ്മിറ്റി എന്നിവ ർ മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക റൂട്ട്സിനും യു.എ.ഇ ഇന്ത്യൻ അംബാസഡർക്കും ദുബൈ ഹൈകമീഷണറേറ്റിലേക്കും പരാ തി അയച്ചു. ഷബ്നയുടെ വീട്ടുകാർ പറയുന്നതിങ്ങനെ: കണ്ണൂർ സ്വദേശിനികളായ ദമ്പതികൾ താമസിക്കുന്ന ദുബൈ ഒയാസിസ് കെട്ടിടത്തിലാണ് ഷബ്‌ന ഗാർഹിക ജോലികൾ ചെയ്തിരുന്നത്. നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്‌നയെ സന്ദർശക വിസയിൽ സെപ്റ്റംബറിൽ കൊണ്ടുപോയത്.
കൊച്ചി പോർട്ടിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് ഇഖ്ബാൽ അസുഖബാധിതനായതോടെ വൻ കടബാധ്യത വന്നതിനാലാണ് 44കാരിയായ ഷബ്‌ന വാഗ്ദാനത്തിൽ വീണത്. വിസ നൽകി കൊണ്ടുപോയയാൾ കണ്ണൂർ പയ്യന്നൂർ സ്വദേശിയും കുടുംബവും താമസിക്കുന്ന വീട്ടിൽ ജോലിക്ക് നിർത്തുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടിയെ കുളിപ്പിക്കാൻ വെച്ച വെള്ളത്തിൽ കാൽതെറ്റി വീണ് ഷബ്‌നക്ക് പൊള്ളലേറ്റതായി പറയുന്നത്.
പിന്നീട് കുളിമുറിയിൽനിന്ന് എന്തോ ദ്രാവകം തലയിൽകൂടി വീെണന്ന് അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷബ്‌ന മരിച്ചതായി പറയുന്നത്. കോവിഡ് മൂലം കൃത്യമായ വൈദ്യസഹായം ലഭ്യമാക്കാനായില്ലത്രേ. പൊലീസിൽ അറിയിച്ചിരുന്നെങ്കിൽ ആശുപത്രിയിൽ എത്തിക്കാൻ ദുബൈയിൽ തടസ്സമുണ്ടാകുമായിരുന്നില്ലെന്ന് പ്രവാസി സംഘം പ്രവർത്തകർ പറഞ്ഞതായും വീട്ടുകാർ പറയുന്നു. ഷബ്‌നയുടെ രണ്ടു സഹോദരിമാരും ഭർത്താവും മകളും മാള പള്ളിപ്പുറത്തെ വീട്ടിലാണ്.
‘കുടുംബത്തിന് നിയമസഹായം നൽകും’
മാള: ഷബ്നയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നിയമ സഹായവും ഉറപ്പാക്കുമെന്ന് കൊടുങ്ങല്ലൂർ പ്രവാസി ക്ഷേമ സഹകരണ സംഘം പ്രസിഡൻറ് കെ.എം. പ്രകാശ് അറിയിച്ചു. നടപടിക്രമങ്ങൾ ക്രോഡീകരിക്കാൻ ദുബൈയിലും നാട്ടിലുമുള്ള പ്രവർത്തകരെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചിട്ടുണ്ട്.
കേരള പ്രവാസി സംഘം മാള ഏരിയ സെക്രട്ടറി എം.കെ. ഹഖ്, കൊടുങ്ങല്ലൂർ പ്രവാസി ലീഗൽ സെൽ ചെയർമാൻ അബ്ദുൽ കാദർ കണ്ണേഴത്ത്, മാള ഏരിയ പ്രസിഡൻറ് കെ.ആർ. ഹംസ, അന്നമനട മേഖല സെക്രട്ടറി ഐ.എ. അബ്ദുൽ സലാം, അഴിക്കോട് മേഖല സെക്രട്ടറി സിദ്ദീഖ് ചാലിൽ, അഴിക്കോട് മേഖല പ്രസിഡൻറ് അഷ്‌റഫ് പൂവത്തിങ്കൽ, കൊടുങ്ങല്ലൂർ ഏരിയ ജോയൻറ് സെക്രട്ടറി ഹരി, പ്രദേശത്തെ സാമൂഹികപ്രവർത്തകൻ കൊല്ലംപറമ്പിൽ ജലീൽ, സി.പി.എം അഴീക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് കറുകപ്പാട് എന്നിവർ ഷബ്നയുടെ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.