???? ?????????

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ എറണാകുളം സ്വദേശികളും

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടികൂടിയ ബ്രിട്ടീഷ് എണ്ണക്കപ്പലിൽ മലയാളികളും ഉള്ളതായി റിപ്പോർട്ട്. എറണ ാകുളം സ്വദേശികളാണ് ഇവർ. കപ്പൽ കമ്പനി തന്നെയാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. 18 ഇന്ത്യക്കാർ ഉൾപ്പടെ 23 പേരാണ് ബ്ര ിട്ടീഷ് പതാകയേന്തിയ സ്റ്റെനോ എംപറോ എന്ന കപ്പലിൽ ഉള്ളത്.

കളമശേരി കുസാറ്റിന് സമീപം താമസിക്കുന്ന തെക്കാനത്ത ് വീട്ടിൽ പാപ്പച്ചന്‍റെ മകനും കപ്പൽ മെസ് മാനുമായ ഡിജോ പാപ്പച്ചന്‍ ആണ് ഒരാൾ. ഒരു മാസം മുമ്പാണ് ഇയാൾ കപ്പൽ ജോലിയിൽ പ്രവേശിച്ചത്. കൊച്ചി പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റുള്ളവർ. ഇതിൽ പള്ളുരുത്തി സ്വദേശി കപ്പലിന്‍റെ ക്യാപ്റ്റനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.

ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരികയാണ്. കപ്പലിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും തിരിച്ചെത്തിക്കാനും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് സന്ദേശമയച്ചതായും മുഖ്യന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തത്. മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് സ്റ്റെനോ എംപറോ പിടികൂടിയതെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന അറിയിച്ചിട്ടുണ്ട്.

എണ്ണ വിതരണവുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും പ്രാധാന്യമേറിയ കപ്പൽ പാതയാണ് ഹോർമുസ് കടലിടുക്കിലേത്. ഇതുവഴിയുള്ള കപ്പലുകൾ പിടിച്ചടക്കുന്ന ഇറാന്‍റെ നടപടി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.


Tags:    
News Summary - Malayalis in Iran Seized British Oil Tanker -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.