ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും അടക്കം സിനിമ ലോകം രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇരുവരും ഐക്യദാര്‍ഢ്യം അറിയിച്ചത്.
നിന്നോടൊപ്പം എന്ന തലക്കെട്ടില്‍ മമ്മൂട്ടി പിന്തുണ അറിയിച്ചപ്പോള്‍, പിന്നാലെ നിമിഷങ്ങള്‍ക്കകം റെസ്പെക്ട് എന്നെഴുതി മോഹന്‍ലാലും തന്റെ പിന്തുണ അറിയിക്കുകയായിരുന്നു.
അഞ്ച് വര്‍ഷം നീണ്ട തന്റെ പോരാട്ടത്തെ പിന്തുണച്ചവര്‍ക്ക് നന്ദിയറിയിച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര് പിന്തുണ പ്രകടിപ്പിച്ചു. യുവ നടീനടന്മാര് പിന്തുണ അറിയിച്ചെങ്കിലും മുതിര്‍ന്ന താരങ്ങള്‍ ആരും രംഗത്തുവന്നിരുന്നില്ല.
നടിയുടെ ഈ കുറിപ്പ് പങ്കുവെച്ചാണ് സഹതാരങ്ങളും മറ്റ് സിനിമ പ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പൃഥ്വിരാജ്, ഐശ്വര്യലക്ഷ്മി, ടൊവിനോ തോമസ്, പാർവതി, സുപ്രിയ മേനോൻ, സംയുക്ത മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആര്യ, ഇന്ദ്രജിത്ത്, മിയ തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.