കോവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് ബാധിതനായിരിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. നേരിയ പനിയല്ലാതെ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും നിലവില്‍ വീട്ടില്‍ ക്വാറന്‍റൈനിലാണെന്നും താരം പറഞ്ഞു. മാസ്ക് ധരിച്ച് പരമാവധി ശ്രദ്ധയോടെ എല്ലാവരും സുരക്ഷിതരായിരിക്കാനും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ ടെസ്റ്റില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനിയല്ലാതെ എനിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക.
പുതിയ സിനിമയായ സി.ബി.ഐ അഞ്ചാം ഭാഗത്തിെൻറ ചിത്രീകരണ വേളയിലാണ് നടന് രോഗം സ്ഥിരീകരിച്ചത്. നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 60 ദിവസങ്ങളോളം പിന്നിട്ടിരുന്നു.
മമ്മൂട്ടിയുടെയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഭീഷ്മപര്‍വമാണ്. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവാണ് അടുത്തതായി റിലീസിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.