ഒരു കുപ്പി മദ്യമെടുത്ത് അരയിൽ ഒളിപ്പിച്ചു; പക്ഷേ ബെവ്കോ ജീവനക്കാർ കൈയോടെ പിടികൂടി

കൊല്ലം: ബെവ്കോയിൽനിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചു. പരവൂർ സ്വദേശി മനു എന്നയാളാണ് അറസ്റ്റിലായത്.

ചാത്തന്നൂർ ബെവ്കോ ഔട്ട്ലറ്റിൽ രാവിലെയാണ് മോഷണശ്രമം നടന്നത്. ജീവനക്കാർ സാധനങ്ങൾ എടുത്തു വെക്കുന്ന തിരക്കിലായിരുന്നു. ഇതിനിടയിൽ ഇയാൾ ഷെൽഫിൽനിന്നും ഒരു കുപ്പി മദ്യമെടുത്ത് അരയിൽ തിരുകി. തുടർന്ന് പോകാനൊരുങ്ങിയെങ്കിലും ജീവനക്കാർ തടയുകയായിരുന്നു.

ശേഷം പരവൂർ പൊലീസിൽ വിവരമറിയിച്ചു. നവംബറിൽ ചാത്തന്നൂർ ബെവ്കോ ഔട്ട്ലറ്റിൽ നിന്നും ഇയാൾ മദ്യം മോഷ്ടിച്ചിരുന്നു. അതിന് മുമ്പ് കൊല്ലം, ഓയൂർ ബെവ്കോ ഔട്ട്ലറ്റുകളിൽനിന്നും ഇയാൾ മദ്യം മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Man arrested for trying to steal liquor from Bevco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.