വിവാഹാഭ്യർഥന നിരസിച്ചു: യുവതിയെ പെട്രോൾ ഒഴിച്ച്​ തീ കൊളുത്താൻ ശ്രമം

ഇരവിപുരം: വിവാഹാഭ്യർഥന നിരസിച്ചതിനെതുടർന്ന്​ വീടി​​​െൻറ ഓടിളക്കി ഇറങ്ങി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴി ച്ച്​ തീെവച്ച്​ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്​റ്റ്​ ചെയ്തു. വർക്കല വടശ്ശേരിക്കോണം ചാണയ്ക്കൽ ചരുവിള വ ീട്ടിൽ ഷിനു (25) ആണ് അറസ്​റ്റിലായത്. പെട്രോൾ ഒഴിച്ചപ്പോൾ പെൺകുട്ടി മുറിയിൽനിന്ന്​ ഇറങ്ങി മറ്റൊരു മുറിയിൽ കയറി കതകടച്ച്​ രക്ഷപ്പെടുകയായിരുന്നു. വള്ളികുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീ​െവച്ച്​ കൊലപ്പെടുത്തിയതി​​​െൻറ ഞെട്ടൽ മാറുംമുമ്പാണ്​ സമാനസംഭവം നടക്കുന്നത്​.

തിങ്കളാഴ്ച വൈകിട്ടാണ്​ സംഭവം. കൊട്ടിയം തട്ടാമല സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന അഭ്യർഥനയുമായി ഇയാൾ പെൺകുട്ടിയെയും വീട്ടുകാരെയും സമീപിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കുടുംബം നിരസിച്ചു. പഠിക്കുന്ന കോളജിൽ പോയും ശല്യം ചെയ്തിരുന്നു. പെൺകുട്ടിയും കുടുംബവും വഴങ്ങാതായതോടെയാണ്​ ഇയാൾ കടുംകൈക്ക്​​ മുതിർന്നത്​. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഷിനു ഓടിളക്കി കിടപ്പുമുറിയിലെത്തുകയായിരുന്നു.

തുടർന്ന്​ കൈയിൽ കരുതിയിരുന്ന പെട്രോൾ പെൺകുട്ടിയുടെ ശരീരത്തിൽ ഒഴിച്ചു. ഭയന്നോടിയ പെൺകുട്ടി അടുത്ത മുറിയിൽ കയറി കതകടച്ച് ബഹളം വെച്ചു. ബഹളം കേട്ട്​ നാട്ടുകാർ കൂടിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടുകയായിരുന്നു. ഷിനുവി​​​െൻറ പക്കൽനിന്ന്​ ലൈറ്ററും പൊലീസ് പിടിച്ചെടുത്തു. വെൽഡിങ് ജോലിക്കാരനാണ് ഷിനു. ബിരുദവിദ്യാർഥിനിയാണ് പെൺകുട്ടി. ഇരവിപുരം ഇൻസ്പെക്ടർ ദേവരാജൻ, എസ്.ഐമാരായ ജ്യോതി സുധാകർ, അനീഷ്, എ.എസ്.ഐ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Man Attempt to Kill Woman by Fire -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.