കെ. സുരേന്ദ്രന്‍റെ മക​െള ​ഫേസ്​ബുക്കിലൂടെ അധിക്ഷേപിച്ചയാൾക്കെതിരെ പൊലീസ്​ കേസെടുത്തു

കോഴിക്കോട്​: ​ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്ര​ന്‍റെ മകളെ ഫേസ്​ബുക്കിലൂടെ അധിക്ഷേപിച്ചയാൾക്കെതിരെ പൊലീസ്​ കേസെടുത്തു. പേരാ​മ്പ്ര സ്വദേശി അജ്​നാസിനെതിരെയാണ്​ കേസ്​. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.കെ. സജീവന്‍റെ പരാതിയിലാണ്​ നടപടി.

ബാലികാദിനത്തിൽ എന്‍റെ മകൾ എന്‍റെ അഭിമാനം എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന്​ താഴെയായിരുന്നു അധിക്ഷേപ കമന്‍റ്​. മക​െള അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്‍റ്​.

തുടർന്ന്​ സാമൂഹിക മാധ്യമങ്ങളിലൂടെ സ്​ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ പരാതി നൽകുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.